24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി യുവതി; ദൃശ്യങ്ങൾ പുറത്ത്, നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കിട്ടി
Uncategorized

തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി യുവതി; ദൃശ്യങ്ങൾ പുറത്ത്, നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കിട്ടി


കൊല്ലം: പുനലൂർ തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാലത്തിന് സമീപത്ത് നിന്ന് തന്നെയാണ് യുവതിയുടെ മൃതദേഹം കിട്ടിയിത്. ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ പത്തേകാലോടെയാണ് യുവതി തൂക്കുപാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയത്. ഈ ദൃശ്യങ്ങൾ തൊട്ടടുത്തുള്ളവരുടെ മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു. ആളുകൾ പേടിച്ചെങ്കിലും വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് പൊലീസും ഫയർഫോഴ്സും എത്തി തെരച്ചിൽ നടത്തിയത്. നീരൊഴുക്ക് കൂടുതലും ആഴമേറിയ ഭാഗവുമായത് കൊണ്ട് തെരച്ചിൽ ദുർഘടമായിരുന്നു. അതേസമയം, യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് യുവതിയുടെ ചിത്രം പ്രചരിപ്പിച്ച് അന്വേഷണ നടത്തിവരികയാണ്.

Related posts

ജൂനിയർ ഡോക്ടർമാർക്ക് മുന്നിൽ മുട്ടുമടക്കി മമത; ബംഗാള്‍ സര്‍ക്കാരില്‍ കൂട്ടനടപടി

Aswathi Kottiyoor

പട്ടാപ്പകൽ, ആളുള്ള വീട്, ജനൽ വഴി നോക്കിയപ്പോൾ റൂമിലൊരാൾ! വളയും പണവുമായി പാഞ്ഞു

Aswathi Kottiyoor

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ്; പ്രതി രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

Aswathi Kottiyoor
WordPress Image Lightbox