23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • പടിയൂർ പൂവംകടവിലെ അപകടം:രക്ഷാപ്രവർത്തകരെ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു
Uncategorized

പടിയൂർ പൂവംകടവിലെ അപകടം:രക്ഷാപ്രവർത്തകരെ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു

ഇരിട്ടി: പടിയൂർ പൂവം പുഴയിൽ കാണാതായ കല്യാട് സിഗ്‌ബ കോളേജിലെ വിദ്യാർത്ഥിനികൾക്കുവേണ്ടി തെരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്ത ഫയർ ആന്റ്റ് റെസ്ക്യൂ‌സേനയേയും സിവിൽ ഡിഫൻസിനേയും ആദരിച്ചു. ഇരിട്ടി അഗ്നിരക്ഷാ നിലയത്തിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ ടി.വി. ഉണ്ണികൃഷ്ണൻ മെമന്റോ കൈമാറി. ഗ്രേഡ് അസിസ്റ്റ് സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, കെ.രവീന്ദ്രൻ, പി.എച്ച്. നൗഷാദ്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ബി. അരുൺ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഡോളമി മുണ്ടാനൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മട്ടന്നൂർ, ഇരിട്ടി നിലയങ്ങളിലെ സിവിൽ ഡിഫൻസുകാരും ജില്ലയിലെ വിവിധ നിലയങ്ങളിൽ നിന്നും എത്തിയ സ്‌കൂബ ഡൈവേഴ്സു‌ം ജീവനക്കാരും മൂന്ന് ദിവസങ്ങളിലായി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്നാം ദിനത്തിൽ എൻ ഡി ആർ എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. ജൂലൈ രണ്ടിന് വൈകുന്നേരമാണ് ചക്കരക്കല്ല് സ്വദേശിനി സൂര്യയേയും, എടയന്നൂർ സ്വദേശിനി ഷഹർബാനയേയും പൂവ്വം കടവിൽ കാണാതായത്.

Related posts

ആധാര്‍ വിവരങ്ങള്‍ പുതുക്കണോ? മറക്കല്ലേ, സൗജന്യ സേവനം ഇനി കുറച്ചുദിവസം കൂടി മാത്രം

Aswathi Kottiyoor

മൂന്നാറിൽ വീണ്ടും റേഷൻകട തകർത്ത് പടയപ്പ; മൂന്ന് ചാക്ക് അരി തിന്ന് മടക്കം

Aswathi Kottiyoor

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox