23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അമിത വേഗത്തിലെത്തും, വളവിൽ നിയന്ത്രണം വിട്ട് മറിയും; വീയപുരം മേൽപ്പാടത്ത് വാഹനാപകടങ്ങള്‍ തുടര്‍കഥയാകുന്നു
Uncategorized

അമിത വേഗത്തിലെത്തും, വളവിൽ നിയന്ത്രണം വിട്ട് മറിയും; വീയപുരം മേൽപ്പാടത്ത് വാഹനാപകടങ്ങള്‍ തുടര്‍കഥയാകുന്നു


ഹരിപ്പാട് : വീയപുരം മേൽപ്പാടത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.മാന്നാര്‍ വീയപുരം റോഡില്‍ മേൽപ്പാടത്ത് കഴിഞ്ഞമാസം എട്ട് അപകടങ്ങള്‍ നടന്നതായി പ്രദേശവാസികള്‍ പറയുന്നു.തുരുത്തേൽ പാലത്തിന് കിഴക്ക് വശത്ത് എത്തുമ്പോഴുള്ള ചെറിയ വളവും, വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടത്തിന് കാരണമായി തീരുന്നത് കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന അപകടത്തിൽ കാർ തലകീഴായി മറിയുകയും, യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ വീയപുരം പൊലീസും പ്രദേശവാസികളും ചേർന്ന് ഏറെ പണിപ്പെട്ടാണ് കാർ ഉയർത്തി ഡ്രൈവറെ രക്ഷപെടുത്തിയത്.കഴിഞ്ഞ ആഴ്ച രണ്ടു ഇരുചക്രവാഹനങ്ങൾതമ്മില്‍ കൂട്ടിയിടിക്കുകയും ഒരു യുവതിയ്ക്ക് സരമായ പരിക്കുകളോടെ രക്ഷപെടുകയുമായിരുന്നു. പ്രദേശങ്ങളിൽ തന്നെ നടന്ന രണ്ടു വ്യത്യസ്ത അപകടങ്ങളിൽ ഒരു യുവാവും ഒരു വൃദ്ധനും മരണപെട്ടിരുന്നു. തുരുത്തേൽ ഭാഗത്ത് അടുത്ത കാലത്ത് നടന്ന മൂന്ന് അപകടങ്ങളിൽ ഒരു ആക്ടിവ സ്‌കൂട്ടർ അപകടത്തിൽ പെടുകയും ഒരു ബൈക്കും ഒരു കാറും പാടത്തേക്ക് മറിയുകയുമുണ്ടായി.

തുടർച്ചയായി ഉണ്ടായിവരുന്ന അപകടങ്ങളിൽ നാട്ടുകാര്‍ ഭീതിയിലാണ്. അപകടമുണ്ടായാല്‍ പത്ത്കിലോമീറ്റര്‍ ദൂരമുള്ള ഹരിപ്പാട് താലൂക്കാശുപത്രിയിലോ പതിനാറുകിലോമീറ്റര്‍ അകലയുള്ള പരുമലയിലെ സ്വകാര്യ ആശുപത്രിയിലോ രോഗിയെ എത്തിക്കാൻ കഴിയുകയുള്ളൂ. രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഗുരുതരമായിമാറുന്നുണ്ട്. പകല്‍ സമയത്ത് അത്യാഹിതത്തില്‍ പ്പെടുന്നവര്‍ക്ക് പ്രാഥമികചികിത്സ ചെയ്യാന്‍ പഞ്ചായത്ത് ആശുപത്രിസജ്ജമാണ്.സര്‍ക്കാരിന്‍റെ പ്രത്യേക അനുമതിയോടെ രാത്രികാലങ്ങളില്‍ കൂടി വിയപുരത്ത് ഹെൽത്ത് സെന്റർ പ്രവർത്തിപ്പിക്കുകയും അതോടൊപ്പം ആംബുലൻസ് സേവനവും ആവശ്യമാണെന്നാണ് ജനപക്ഷം. അപകടമുണ്ടാകുന്ന ഭാഗത്ത് റോഡിന്റെ ഇരുവശവും സുരക്ഷാ കവചം വേണമെന്ന ആവശ്യവും ശക്തമാണ്.

Related posts

ട്രെയിനിന് തീയിട്ട അക്രമിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വ്യാപക തിരച്ചിൽ

Aswathi Kottiyoor

വിഴിഞ്ഞത്ത് നാളെ ‘ഡെയ്‌ല’ എത്തും; മദര്‍ഷിപ്പെത്തുന്നത് തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി

Aswathi Kottiyoor

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മെഡിക്കല്‍ ബോര്‍ഡില്‍ ഗൂഢാലോചന നടന്നെന്ന ഹര്‍ഷിനയുടെ പരാതിയില്‍ അന്വേഷണം ഊർജ്ജിതം……

Aswathi Kottiyoor
WordPress Image Lightbox