27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കെഎഫ്‌സി പ്രേമികൾക്ക് തിരിച്ചടി; തമിഴ്നാട്ടിൽ പൂട്ട് വീണു, കാരണം ഇത്
Uncategorized

കെഎഫ്‌സി പ്രേമികൾക്ക് തിരിച്ചടി; തമിഴ്നാട്ടിൽ പൂട്ട് വീണു, കാരണം ഇത്

ഭക്ഷ്യവസ്തുക്കളിൽ അപകടകരമായ രാസവസ്തുക്കൾ കലർത്തുന്നതായി റിപ്പോർട്ടുകൾ പതിവാണ്. എന്നാൽ വലിയ ബ്രാന്റുകളുമായി ബന്ധപ്പെട്ട് ഇത്തരം വാർത്തകൾ കുറവാണ്. പക്ഷെ ഇപ്പോൾ മായം കലർത്തിയ കേസിലകപ്പെട്ടിരിക്കുന്നത് ഒരു ആഗോള ഭീമനാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ലോകപ്രശസ്ത അമേരിക്കൻ റെസ്റ്റോറൻന്റായ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. പഴയ പാചക എണ്ണ ശുദ്ധീകരിക്കുന്നതിന് മഗ്നീഷ്യം സിലിക്കേറ്റ്-സിന്തറ്റിക് എന്ന രാസവസ്തു ചേർത്തതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കെഎഫ്സി റസ്റ്റോറന്റിൽ നിന്ന് 18 കിലോ മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്, 45 ലിറ്റർ പഴകിയ പാചക എണ്ണ എന്നിവ പിടികൂടുകയും റസ്റ്റോറന്റിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. വിവിധ പാനിപൂരി സ്റ്റാളുകളിൽ കൃത്രിമ കളറിംഗ് ഉപയോഗിക്കുന്നുണ്ടെന്ന പരാതിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയായിരുന്നു. അതിനിടെയാണ് കെഎഫ്സിയിലെ തട്ടിപ്പ് കണ്ടെത്തിയത്.

അതേ സമയം വിഷയത്തിൽ വിശദീകരണവുമായി കെഎഫ്സി രംഗത്തെത്തിയിട്ടുണ്ട്. പാചകം ചെയ്യുന്നതിന് ശാസ്ത്രീയമായ രീതികളും അന്താരാഷ്ട്ര നിലവാരവും പാലിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് കെഎഫ്സി ഇന്ത്യ വ്യക്തമാക്കി. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ അംഗീകൃത വിതരണക്കാരിൽ നിന്നാണ് വാങ്ങുന്നതെന്നും കെഎഫ്സി വ്യക്തമാക്കി. എഫ്എസ്എസ്എഐ മാനദണ്ഡങ്ങൾ അനുസരിച്ച്, മാരിനേറ്റ് ചെയ്ത ചിക്കൻ ഉൾപ്പെടെ എല്ലാ കെഎഫ്സി ചിക്കനും പാകം ചെയ്ത ശേഷം കഴിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. നിലവിലെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണെന്നും കെഎഫ്സി വ്യക്തമാക്കി.

Related posts

പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ അറസ്റ്റില്‍

Aswathi Kottiyoor

‘മാസപ്പടി’യില്‍ പുതിയ ആവശ്യവുമായി കുഴല്‍നാടന്‍; ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂ എന്ന് കോടതി

Aswathi Kottiyoor

കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox