25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • വന്യമൃഗങ്ങൾക്ക് പിന്നാലെ കള്ളന്മാരും, വാഴക്കുല, തേങ്ങ, അടയ്ക്ക ഒന്നും ബാക്കിയില്ല, ദുരിതത്തിലായി കർഷകൻ
Uncategorized

വന്യമൃഗങ്ങൾക്ക് പിന്നാലെ കള്ളന്മാരും, വാഴക്കുല, തേങ്ങ, അടയ്ക്ക ഒന്നും ബാക്കിയില്ല, ദുരിതത്തിലായി കർഷകൻ


മലപ്പുറം: വിളവെടുക്കാൻ പാകമായ വാഴക്കുലകളും അടക്കയും മോഷ്ടിക്കുന്നത് പതിവായതോടെ ദുരിതത്തിലായി മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ കർഷകൻ. കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് കൃഷിയെ രക്ഷിക്കാൻ പാടുപെടുന്നതിനിടയിലാണ് മേഖലയിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാവുന്നത്. വിളവെടുക്കാൻ കർഷകൻ എത്തും മുൻപേ എല്ലാം മോഷ്ടാവ് അടിച്ചുമാറ്റുന്നതാണ് നിലവിലെ സ്ഥിതി.

അധ്വാനത്തിൻറെ പ്രതിഫലം കിട്ടാതെ ദുരിതത്തിലായതോടെ കർഷകൻ കാളികാവ് പൊലീസിൽ പരാതി നൽകിയത്. കണാരംപടിയിലെ ചാത്തൻമാർ തൊടിക ബാലചന്ദ്രനാണ് പൊലീസിൽ പരാതി നൽകിയത്. ഈ വർഷം ഒരു വാഴക്കുല പോലും ബാലചന്ദ്രന് കൃഷിയിടത്തിൽ നിന്ന് കിട്ടിയിട്ടില്ല. മുപ്പെത്തുന്ന കുലകൾ ഓരോന്നായി മോഷണം പോകുന്ന അവസ്ഥയാണുള്ളത്. വാഴക്കുലക്ക് പുറമെ അടയ്ക്ക, തേങ്ങ തുടങ്ങിയ വിളകളും മേഖലയിൽ നിന്ന് നഷ്ടപ്പെടുന്നുണ്ട്.

കവുങ്ങിൽ കയറി അടയ്ക്ക കുല ഉൾപ്പെടെ പറിച്ചെടുക്കുകയാണ് മോഷ്ടാക്കൾ ചെയ്യുന്നത്. കണാരംപടിക്കും അടയ്ക്കാക്കുണ്ടിനും ഇടയിലാണ് കൃഷിയിടമുള്ളത്. ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ കൃഷിയിടത്തിൽ പ്രവേശിക്കാനുള്ള വഴികളുണ്ട്. വാഴക്കുല വെട്ടിയെടുത്ത ശേഷം മോഷണം ശ്രദ്ധയിൽ പെടാതിരിക്കാനായി വാഴ തന്നെ മുറിച്ചുമാറ്റുകയും മോഷ്ടാക്കൾ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം അടയ്ക്ക മോഷ്ടിക്കാനെത്തിയ മോഷ്ടാവിനെ തോട്ടം പാട്ടത്തി ന് എടുത്തയാൾ കൈയോടെ പിടികൂടിയിരുന്നു.

Related posts

സംസ്ഥാന സ്കൂൾ കായിക മേള, തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ

Aswathi Kottiyoor

ഇന്ന് തൃക്കലാശാട്ട്; വൈശാഖ മഹോത്സവത്തിന് സമാപനം

Aswathi Kottiyoor

തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക് –

Aswathi Kottiyoor
WordPress Image Lightbox