21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സെപ്റ്റിക് ടാങ്ക് പൊളിച്ചു തുടങ്ങി, ഇസ്രായേലിലുള്ള കലയുടെ ഭർത്താവിനെ നാട്ടിലെത്തിക്കും; മാന്നാർ കേസിൽ പരിശോധന
Uncategorized

സെപ്റ്റിക് ടാങ്ക് പൊളിച്ചു തുടങ്ങി, ഇസ്രായേലിലുള്ള കലയുടെ ഭർത്താവിനെ നാട്ടിലെത്തിക്കും; മാന്നാർ കേസിൽ പരിശോധന


ആലപ്പുഴ: മാന്നാറിൽ 15 വര്‍ഷം മുൻപ് കാണാതായ കലയെന്ന 20 കാരിയുടെ മൃതദേഹത്തിനായി പരിശോധന തുടങ്ങി അന്വേഷണ സംഘം. കലയുടെ ഭർത്താവ് അനിലിന്റെ വീടിന്റെ കോംപൗണ്ടിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തുന്നത്. മുമ്പ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥാനത്താണ് കുഴിച്ച് പരിശോധന നടത്തുന്നത്. ഇവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് പൊലീസിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. 15 വർഷം മുമ്പ് യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കലയുടെ ഭർത്താവ് ഇസ്രയേലിൽ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കാമനുള്ള ശ്രമങ്ങളും നടത്തി വരികയാണ് പൊലീസ്.

തെളിവുകൾ ശേഖരിക്കുക, മൃതദേഹാവശിഷ്ടം ഉണ്ടോയെന്ന് ഉറപ്പുവരുത്തുക എന്നതാണ് പൊലീസ് ലക്ഷ്യം. 15വർഷം മുമ്പാണ് കലയെകാണാതാവുന്നത്. അനിലിന്റേയും കലയുടേയും പ്രണയ വിവാഹമായിരുന്നു. കാണാതാവുമ്പോൾ കലയ്ക്ക് കുഞ്ഞുണ്ടായിരുന്നു. സ്വന്തം വീട്ടുകാരുമായി കലയ്ക്ക് വലിയ അടുിപ്പമില്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം കലയെ കാണാതായിരുന്നു. പൊലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. അനിൽ വേറെ വിവാഹം കഴിക്കുകയും കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു. അനിൽ ഇസ്രായേലിലാണ് ഉള്ളത്. കേസിൽ അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് കസ്റ്റഡിയിലുള്ളത്.

Related posts

‘തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം, മണിക്കൂറുകള്‍ ചുറ്റിത്തിരിഞ്ഞു, മയക്കുവെടിയേറ്റു’: കര്‍ണാടക വനംവകുപ്പ്

Aswathi Kottiyoor

കൊച്ചി ലുലു ടവറിൽ ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെന്‍റർ ആരംഭിച്ചു; സന്തോഷം പങ്കുവെച്ച് മന്ത്രി

Aswathi Kottiyoor

മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച നിലയിൽ ; സംഭവം മംഗളൂരുവിൽ

WordPress Image Lightbox