26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ബസ്സിലെ മെമ്മറികാർഡ് കിട്ടിയെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നു, മേയര്‍ക്കെതിരെ ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം
Uncategorized

ബസ്സിലെ മെമ്മറികാർഡ് കിട്ടിയെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നു, മേയര്‍ക്കെതിരെ ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ല കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം .കെഎസ്ആർടിസി മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായി.മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു.പൊതു ജനങ്ങൾക്കിടയിൽ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി.മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്‍റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു.രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി.മേയറുംയറും കുടുംബവും നടുറോട്ടിൽ കാണിച്ചത് ഗുണ്ടായിസം.ബസ്സിൽ നിന്ന് മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനം ഉണ്ടായി.മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല.സാധാരണ മനുഷ്യർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശനമില്ല.മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു.ഇപ്പോൾ അതിനും സാധിക്കില്ല.മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും ഇപ്പോൾ ഇല്ല.മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരുടെ മുന്നിൽ ഇരുമ്പുമറ തീർക്കുന്നത് എന്തിനെന്നും അംഗങ്ങള്‍ ചോദിച്ചു

റിയാസ് കടകംപള്ളി തർക്കത്തിലും ജില്ല കമ്മറ്റിയില്‍ കടുത്ത വിമര്‍ശനമുണ്ടായി.വികസന പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ വിമർശന ഉന്നയിച്ചാൽ അദ്ദേഹത്തെ കോൺട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്ന് ചിലര്‍ ചോദിച്ചു.മന്ത്രി ജില്ലയിലെ പാർട്ടിയുടെ നേതാവിനെയും ജനപ്രതിനിയും കരിനീഴിൽ നിർത്തി.മാധ്യമങ്ങളിൽ വിവാദത്തിന് വഴിമരുന്നിട്ടെന്നും വിമർശനം ഉയര്‍ന്നു.

ഷംസീറിന്‍റെ ബിസിനസ് ബന്ധം പാർട്ടി രീതിക്ക് നിരക്കുന്നതല്ലെന്നും ജില്ല കമ്മറ്റി അംഗംങ്ങള്‍ ആരോപിച്ചു.അമിത് ഷായുടെ മകനെയും കാറിൽ കയറ്റി നടക്കുന്ന ആളുമായിട്ടാണ് ഷംസീറിന് ബന്ധം.പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത അയാൾ സഖാക്കൾ സമീപിച്ചപ്പോൾ ദേശാഭിമാനി പത്രം പോലും എടുക്കാൻ സന്നദ്ധനായില്ല.ഇത്തരമൊരു ആളുമായി ഷംസീറിന് എന്ത് ബന്ധമെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു.

Related posts

നൂറോളം യുവസംരംഭകര്‍ പ്രതിസന്ധിയിൽ; കോഴിക്കോട്ടെ സ്റ്റാര്‍ട്ട്അപ്പ് ഇൻകുബേഷൻ സെന്റര്‍ കെഎസ്ഐഡിസി പൂട്ടും

Aswathi Kottiyoor

കാട്ടുപന്നിയെ പിടിക്കാൻ വൈദ്യുത കെണിവെച്ചു, അതേ കെണിയിൽ കുടുങ്ങി ഇടുക്കിയിൽ കർഷകന് ദാരുണാന്ത്യം

Aswathi Kottiyoor

ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്നും രാജവെമ്പാലകളെ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox