24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വീണ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവിൻ്റെ കെട്ടിടത്തിന് മുന്നിലെ ഓട നിര്‍മ്മാണം; പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്
Uncategorized

വീണ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവിൻ്റെ കെട്ടിടത്തിന് മുന്നിലെ ഓട നിര്‍മ്മാണം; പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്

പത്തനംതിട്ട: കൊടുമണ്ണിൽ മന്ത്രി വീണ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിലെ വിവാദ ഓട നിർമ്മാണത്തിനെതിരെ പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്‌. വിവാദത്തിന് ശേഷം നിർത്തിവെച്ച ഓട നിർമ്മാണം ഇന്നലെ വീണ്ടും കോൺ​ഗ്രസ് തടഞ്ഞിരുന്നു. ഇതിന് പുറമെയാണ് സ്ഥലത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചത്. മാർച്ച് പൊലീസ് തടയുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവാണ് ഉദ്ഘാടനം ചെയ്തത്.

ശ്രീധരൻമാർക്ക് ഇനി സിപിഎമ്മിൽ രക്ഷയില്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കെകെ ശ്രീധരനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായും മധു പറഞ്ഞു. അലൈൻമെന്റിൽ മാറ്റം വരുത്തി ഓട നിർമാണം എന്ന് ആരോപിച്ച് ജോലികൾ ആദ്യം തടഞ്ഞത് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്‌ കൂടിയായ കെകെ ശ്രീധരൻ ആയിരുന്നു. പിന്നീട് നിലപാട് മാറ്റിയെങ്കിലും വിവാദങ്ങൾക്ക് തുടക്കമിട്ടത് കെകെ ശ്രീധരന്റെ ഇടപെടലോടു കൂടിയാണ്. തർക്കം തീരുംമുൻപ് മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിൽ പൊലീസ് കാവലിൽ നിർമാണം തുടങ്ങിയിരുന്നു. ഓട നിർമാണം തടഞ്ഞ കോൺഗ്രസ്‌ പ്രവർത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Related posts

അമീബിക് മസ്‌തിഷ്‌ക ജ്വരം: കോഴിക്കോട് 2 കുട്ടികൾ ചികിത്സയിൽ തുടരുന്നു; മൂന്നര വയസുകാരൻ വെൻ്റിലേറ്ററിൽ

Aswathi Kottiyoor

ഇഡി കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; കെജ്‍രിവാളിനെ കോടതിയില്‍ ഹാജരാക്കും

Aswathi Kottiyoor

‘കാണുന്ന ചിത്രങ്ങളെല്ലാം ഒറിജിനലാണോ?’; നിർണായക കണ്ടുപിടുത്തവുമായി മലയാളി ഗവേഷക സംഘം, പേറ്റന്റ് സ്വന്തമാക്കി

WordPress Image Lightbox