23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസി ശമ്പളം; ഒറ്റ ഗഡുവായി 1-ാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് കെ ബി ഗണേഷ് കുമാർ
Uncategorized

കെഎസ്ആർടിസി ശമ്പളം; ഒറ്റ ഗഡുവായി 1-ാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണെന്നും ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കെഎസ്ആർടിസി കൂടുതൽ എസി ബസുകളിലേക്ക് മാറുമെന്ന് ഗണേഷ് കുമാർ നിയമസഭയില്‍ അറിയിച്ചു. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകൾ ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ അന്തരിച്ചു

Aswathi Kottiyoor

അരിക്കൊമ്പന്‍ തനിച്ചല്ല, ദൗത്യം ശ്രമകരം; ഇന്നു തന്നെ ലക്ഷ്യത്തിലെത്തും: മന്ത്രി

Aswathi Kottiyoor

വിരുന്നിനെത്തിയ രോ​ഗിയായ ചെറുമകൻ മുത്തച്ഛനെ വെട്ടിക്കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox