22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • വിരുന്നിനെത്തിയ രോ​ഗിയായ ചെറുമകൻ മുത്തച്ഛനെ വെട്ടിക്കൊലപ്പെടുത്തി
Uncategorized

വിരുന്നിനെത്തിയ രോ​ഗിയായ ചെറുമകൻ മുത്തച്ഛനെ വെട്ടിക്കൊലപ്പെടുത്തി

തൃശൂര്‍: മുത്തച്ഛനെ മാനസിക രോ​ഗിയായ ചെറുമകന്‍ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ ദേശമംഗലം എസ്റ്റേറ്റ് പടി ഏഴാം വാര്‍ഡില്‍ വളേരിപ്പടി അയ്യപ്പൻ (75) ആണ് വെട്ടേറ്റ് മരിച്ചത്. വീട്ടില്‍ വിരുന്നിനെത്തിയ മകളുടെ മകന്‍ രാഹുല്‍ (28) ആണ് കഴിഞ്ഞ ദിവസം രാവിലെ മുത്തച്ഛനെ വെട്ടി കൊലപ്പെടുത്തിയത്. ചേലക്കര പരക്കാട് സ്വദേശിയായ രാഹുല്‍ മാനസികരോഗ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഡോക്ടറെ കാണിച്ച് രാഹുലിനെ അമ്മയുടെ വീട്ടില്‍ കൊണ്ടുവന്നതായിരുന്നു. ശനിയാഴ്ച രാത്രി തന്നെ രാഹുല്‍ അക്രമാസക്തനായി. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നു കഴിക്കാന്‍ നിര്‍ബന്ധിച്ചതിനാലാണ് മുത്തച്ഛനെ ആക്രമിച്ചതെന്ന് സംശയിക്കുന്നു.

സംഭവസ്ഥലത്ത് ചെറുതുരുത്തി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസും തൃശൂരില്‍നിന്ന് വിരലടയാള വിദഗ്ധരും എത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ്‌ന് ശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: നാരായണി. മകള്‍: ബിന്ദു.

Related posts

ബാലരാമപുരത്ത് വായോധികയുടെ കാൽ തല്ലിയൊടിച്ച സംഭവം, ആൺവേഷത്തിൽ എത്തിയത് മരുമകൾ അറസ്റ്റിൽ

Aswathi Kottiyoor

വേഗത ആവേശമല്ല, ആവശ്യം മാത്രം; കുറിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

Aswathi Kottiyoor

വന്യമൃഗ ശല്യത്തിനെതിരെ കേളകം പഞ്ചായത്ത് അടക്കാത്തോടിൽ ജനകീയ യോഗം നടത്തി

Aswathi Kottiyoor
WordPress Image Lightbox