24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇന്ന് ലോക ലഹരി വിരുദ്ധ ദിനം
Uncategorized

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം


ഇന്ന് ജൂണ്‍ 26, ലോക ലഹരി വിരുദ്ധ ദിനം. സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയെ ജീവിതത്തില്‍ നിന്നും തുടച്ചുനീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു. സമൂഹത്തെ നശിപ്പിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്.

ലഹരിയുടെ അമിത ഉപയോഗം മൂലം പല തരത്തിലുളള രോഗങ്ങള്‍ക്ക് മനുഷ്യന്‍ അടിമപ്പെടുന്നു. മനുഷ്യനെ മനുഷ്യന്‍ അല്ലാതാക്കുന്നതും ഈ ലഹരിവസ്തുക്കള്‍ തന്നെയാണ്. ലഹരി വിരുദ്ധ ദിനം ആചരിക്കുന്നുണ്ടെങ്കിലും ലഹരിക്കെതിരെ നിരന്തരം ശബ്ദിക്കുന്നുണ്ടെങ്കിലും ഇന്നും സമൂഹത്തില്‍ നിന്നും ലഹരിയെ തുടച്ചുനീക്കാന്‍ നമുക്കായിട്ടില്ല. ശരിയായ അവബോധത്തിലൂടെ മാത്രമേ ഇതില്‍ നിന്നും രക്ഷ നേടാനാകൂ..!
ലഹരി ഉപയോഗിക്കുന്ന ആളെ ശാരീരികവും മാനസികവുമായി നാശത്തിലേക്ക് തള്ളിവിടുന്നു.അതോടൊപ്പം ഉപയോഗിക്കുന്ന ആളുടെ കുടുംബത്തിന്റെ ശാന്തിയും സമാധാനവും സമ്പത്തും ഇല്ലാതാകുന്നു. സമൂഹത്തിന് ഭീഷണിയാകുന്ന മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും ലഹരിയിൽ നിന്നും മോചനം നേടുക.

ജീവിതമാകണം ലഹരി ,സാഹോദര്യമാകണം ലഹരി, സ്നേഹമാകണം ലഹരി.. അത് ജീവൻ കാർന്നുതിന്നുന്ന മയക്കുമരുന്നിലൂടെ മദ്യത്തിലൂടെ പുകവലിയിലൂടെ ആകരുത്.

Related posts

മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജ്‌രിവാൾ റിമാൻഡിൽ

Aswathi Kottiyoor

ജനവിധി തേടി 88 പേര്‍, സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ്

Aswathi Kottiyoor

വോട്ടെണ്ണല്‍ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox