23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ക്വാറി ഉടമ ദീപുവിൻ്റെ കൊലപാതകം: പണത്തിന് വേണ്ടി ഭീഷണിയുണ്ടായിരുന്നെന്ന് ഭാര്യയും മകനും
Uncategorized

ക്വാറി ഉടമ ദീപുവിൻ്റെ കൊലപാതകം: പണത്തിന് വേണ്ടി ഭീഷണിയുണ്ടായിരുന്നെന്ന് ഭാര്യയും മകനും

തിരുവനന്തപുരം: കളയിക്കാവിളയിൽ കൊല്ലപ്പെട്ട കരമന സ്വദേശി ക്വാറി ഉടമ ദീപുവിനെ പണത്തിന് വേണ്ടി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയും മകനും. ഇവര്‍ ആരാണെന്ന് തങ്ങൾക്ക് അറിയില്ലെന്നും ഇരുവരും പറഞ്ഞു. പണത്തിൻ്റെ തർക്കത്തിൽ നെടുമങ്ങാട് സ്വദേശിയുടെ ഭൂമി അറ്റാച്ച് ചെയ്തിരുന്നുവെന്നും ആ കേസ് കോടതിയിലാണെന്നും ഇവര്‍ പറയുന്നു.

ഒരു ഗ്യാങ്ങാണ് ഭീഷണിപ്പെടുത്തുന്നതെന്നാണ് അച്ഛൻ പറഞ്ഞിരുന്നതെന്ന് ദീപുവിൻ്റെ മകൻ മാധവ് പറഞ്ഞു. 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും മാധവ് പറഞ്ഞു. ദീപുവിൻ്റെ കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും വേഗം അറസ്റ്റുണ്ടാകുമെന്നും കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് സുന്ദര വദനം വ്യക്തമാക്കി. രണ്ട് ടീമായി തിരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും തിരുവന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ദീപു ഇപ്പോള്‍ താമസിക്കുന്ന മലയിൻകീഴിലെ വീട്ടിൽ നിന്നും 10 ലക്ഷം രൂപയുമായി തമിഴ്നാട്ടിലേക്ക് തിരിച്ചത്. രാത്രി 11 മണിയോടെ കളിയിക്കാവിള പൊലിസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് ദീപുവിൻറെ മൃതേദഹം കണ്ടെത്തിയത്. പൊലീസ് പട്രോളിംഗിനിടെ ബോണറ്റുപൊക്കി ഒരു വാഹനം പാർക്ക് ചെയ്തതായി കണ്ടെത്തി. പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവർ സീറ്റിലുള്ള ദീപു ബെൽറ്റ് ഇട്ടിരിക്കുകയായിരുന്നു. വാഹനം ഓഫ് ചെയ്തിരുന്നില്ല. വാഹനത്തിൽ നിന്നും ഒരാള്‍ ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചിരിക്കുന്നത്.

Related posts

ബംഗളൂരുവിലെ ഫ്ളൈ ഓവറിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് ട്രാഫിക് തടസ്സമുണ്ടാക്കി; യൂ ട്യൂബർ പിടിയിൽ |

Aswathi Kottiyoor

സ്വർണവില ഇന്നും കുറഞ്ഞു; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ

Aswathi Kottiyoor

ഇന്ന് ഈയൊരൊറ്റ ജില്ലയിൽ മാത്രം ഉഷ്ണതരംഗ മുന്നറിയിപ്പ്; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, യെല്ലോ അലർട്ട്

WordPress Image Lightbox