23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഇന്ന് ഈയൊരൊറ്റ ജില്ലയിൽ മാത്രം ഉഷ്ണതരംഗ മുന്നറിയിപ്പ്; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, യെല്ലോ അലർട്ട്
Uncategorized

ഇന്ന് ഈയൊരൊറ്റ ജില്ലയിൽ മാത്രം ഉഷ്ണതരംഗ മുന്നറിയിപ്പ്; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും സാധാരണയെക്കാൾ 2 – 4°C കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാത്രി ഉയർന്ന താപനില തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Related posts

ഇലക്ടറൽ ബോണ്ട് വാങ്ങിയവരിൽ ബീഫ് കയറ്റുമതി കമ്പനിയും

Aswathi Kottiyoor

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ. വിജേഷിന് യാത്രയയപ്പ് നൽകി

Aswathi Kottiyoor

തീര്‍ഥാടന ടൂറിസം; ശബരിമലയ്ക്കായി ബഹുഭാഷാ മൈക്രോസൈറ്റ്

Aswathi Kottiyoor
WordPress Image Lightbox