25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഡിഎംകെയ്ക്ക് വാഗ്ദാനം ചെയ്ത് ബിജെപി; ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമം
Uncategorized

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഡിഎംകെയ്ക്ക് വാഗ്ദാനം ചെയ്ത് ബിജെപി; ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമം


ദില്ലി: ലോക്സഭ സ്പീക്കർ സ്ഥാനത്തിൽ ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ ബിജെപി നീക്കം. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നല്കാമെന്ന് അറിയിച്ച ബിജെപി, സ്പീക്കർ സ്ഥാനാർത്ഥിക്ക് ഡിഎംകെയുടെ പിന്തുണ തേടി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് അർഹതപ്പെട്ടതെന്നും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നില്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. പ്രോട്ടെം സ്പീക്കറുടെ പാനലിൽ നിന്ന് രാവിലെ ഇന്ത്യ സഖ്യ നേതാക്കൾ പിൻമാറിയിരുന്നു.

പ്രോട്ടെം സ്പീക്കറുടെ പാനലിൽ കൊടിക്കുന്നിൽ സുരേഷ്, ടി ആർ ബാലു, സുധീപ് ബന്ദോപദ്ധ്യായ എന്നീ ഇന്ത്യ സഖ്യ നേതാക്കളുടെ പേരാണ് ഉൾപ്പെടുത്തിയിരുന്നത്. സഭ തുടങ്ങുന്നതിന് മുമ്പ് പിൻമാറുന്നു എന്ന് ചൂണ്ടിക്കാട്ടി കത്ത് നല്കി. പാനലിൽ നിന്ന് പിൻമാറേണ്ട എന്നായിരുന്നു തുടക്കത്തിൽ ഡിഎംകെയുടെ നിലപാട്. സ്പീക്കർ സ്ഥാനാർത്ഥിയെ ഉടൻ നിശ്ചയിക്കാനിരിക്കെ ഇക്കാര്യത്തിൽ ഡിഎംകെയെ സർക്കാർ സമീപിച്ചു എന്നാണ് സൂചന. സ്പീക്കർ സ്ഥാനത്തേക്ക് പിന്തുണച്ചാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാം എന്നാണ് വാഗ്ദാനം. കോൺഗ്രസിനെ ഒഴിവാക്കാനുള്ള ഈ നീക്കത്തെ ഡിഎംകെ അനുകൂലിച്ചില്ല എന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കറിനായി അവകാശവാദം ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം.

Related posts

കുഞ്ഞിന്റെ മാത്രമല്ല, അമ്മയുടെ ജീവനും അപകടം വരാവുന്ന അപൂര്‍വ്വ ഗര്‍ഭാവസ്ഥ; ഒടുവിൽ രക്ഷയായി വിദഗ്ധ പരിചരണം

Aswathi Kottiyoor

സൈഡ് കൊടുക്കാതെ നടുറോഡിൽ ഓട്ടോ ഡ്രൈവറുടെ ഷോ, ഹോണടിച്ചപ്പോൾ ബസ് ഡ്രൈവർക്ക് നേരെ വടിവാൾ ഭീഷണി

Aswathi Kottiyoor

ഭർത്താവ് പ്രതിയായ പീഡനക്കേസ്; ഒത്തുതീർക്കാനെത്തിയ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി, കുഞ്ഞ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox