24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പോലീസ് പട്രോളിംഗിനിടെ വീട്ട് മുറ്റത്ത് അസാധാരണമായ ചെടി; പരിശോധിച്ചപ്പോള്‍ 15 കഞ്ചാവ് ചെടികൾ
Uncategorized

പോലീസ് പട്രോളിംഗിനിടെ വീട്ട് മുറ്റത്ത് അസാധാരണമായ ചെടി; പരിശോധിച്ചപ്പോള്‍ 15 കഞ്ചാവ് ചെടികൾ

വീട്ടുമുറ്റത്തും ബാൽക്കണികളിലും ഒക്കെ കൊച്ചു പൂന്തോട്ടങ്ങൾ നട്ടുപിടിപ്പിക്കാൻ ഇഷ്ടമുള്ളവർ ആയിരിക്കാം നമ്മളിൽ പലരും. പക്ഷേ, നമ്മുടെ പൂന്തോട്ടത്തിൽ നാം പരിപാലിച്ചു വന്ന ഒരു ചെടി നാം ഉദ്ദേശിച്ചതല്ല മറ്റെന്തെങ്കിലും ഇനത്തിൽ പെട്ടതാണെന്ന് അറിഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഇനിയത് വീട്ടുവളപ്പിൽ നട്ടുവളർത്തുന്നതില്‍ നിയമ തടസമുള്ള ചെടിയാണെങ്കിലോ? പിന്നെ പറയേണ്ടല്ലേ, അതുമതി കാര്യങ്ങൾ പൊല്ലാപ്പാകാൻ. അടുത്തിടെ ബ്രിട്ടനിൽ അത്തരത്തിലൊരു സംഭവമുണ്ടായി. രാജ്യത്ത് നട്ടുവളർത്താൻ അനുവാദമില്ലാത്ത കഞ്ചാവ് ചെടികൾ ഒരു വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ചെടികളെ കുറിച്ച് ചോദിച്ചപ്പോൾ വീട്ടുടമ നൽകിയ മറുപടികൾ ആണെന്ന് അറിയില്ല എന്നായിരുന്നു.

സംഭവം ഇങ്ങനെയാണ്, കേംബ്രിഡ്ജ്ഷെയർ കോൺസ്റ്റബുലറി പോലീസ് ഉദ്യോഗസ്ഥർ ഫെൻലാൻഡ് പ്രദേശത്ത് അവരുടെ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഒരു വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ നിൽക്കുന്ന ചെടികൾ അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥർ ഡ്യൂക്ക് സ്ട്രീറ്റിലെ ആ വീട്ടിൽ പരിശോധനയ്ക്കായി എത്തി. പരിശോധനയിൽ 15 കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഉടൻതന്നെ ചെടികൾ കസ്റ്റഡിയിലെടുത്ത് വീട്ടുടമയെ ചോദ്യം ചെയ്തപ്പോൾ തനിക്ക് അത് കഞ്ചാവ് ചെടിയാണെന്ന് അറിയില്ലായിരുന്നു എന്നാണ് വീട് ഉടമ നൽകിയ മറുപടി.

Related posts

സിപിഎമ്മിന്‍റെ വോട്ടും നേടി മുസ്ലിംലീഗിലെ ഡോക്ടർ കെ ഹനീഷ; ഇനി കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ

Aswathi Kottiyoor

ഡോ. വന്ദന ദാസ് കൊലപാതകം: പോലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

Aswathi Kottiyoor

ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ട്; പരസ്യം പിൻവലിക്കാൻ യുപിഎസ്‍സിക്ക് നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox