22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ട്; പരസ്യം പിൻവലിക്കാൻ യുപിഎസ്‍സിക്ക് നിർദ്ദേശം
Uncategorized

ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ട്; പരസ്യം പിൻവലിക്കാൻ യുപിഎസ്‍സിക്ക് നിർദ്ദേശം


ദില്ലി: ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ട്. പരസ്യം പിൻവലിക്കാൻ യുപിഎസ്‍സിക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ലാറ്ററൽ എൻട്രി നിയമനങ്ങൾക്കെതിരെ ഘടകകക്ഷികളിൽ നിന്ന് എതിർപ്പുയർന്നതിനെ തുടർന്നാണ് പിന്മാറ്റം.

വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളിൽ കോൺട്രാക്ട് ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവര്‍ ഉന്നയിച്ചത്. യുപിഎസ്‍സിക്ക് പകരം ആർഎസ്എസ് വഴി സർക്കാർ ജോലികളിൽ ആളെ കയറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുന്നെന്നാണ് രാഹുൽ വിമര്‍ശിച്ചത്. സർക്കാരിന്റേത് സംവരണം തട്ടിയെടുക്കാനുള്ള നീക്കമാണെന്നും ഉന്നത തസ്തികകളിൽ നിന്നും പിന്നോക്ക വിഭാഗങ്ങളെ തഴയുകയാണെന്നും രാഹുൽ ആരോപിച്ചിരുന്നു.

Related posts

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ചുഴലിക്കാറ്റിൽ 7 വീടുകൾ തകർന്നു, തോണി മറിഞ്ഞും അപകടം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Aswathi Kottiyoor

8 ദിവസത്തിനിടെ 108 മരണം; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സംഭവിക്കുന്നതെന്ത് ?

Aswathi Kottiyoor
WordPress Image Lightbox