23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കേളകം ഹൈസ്കൂളിൽ ലോക യോഗദിനവും സംഗീതദിനവും ആചരിച്ചു
Uncategorized

കേളകം ഹൈസ്കൂളിൽ ലോക യോഗദിനവും സംഗീതദിനവും ആചരിച്ചു


കേളകം: ആഗോള യോഗാദിനവും സംഗീതദിനവും വിപുലമായ പരിപാടികളോടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു പരിപാടികൾ ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകരായ അലിൻറ സെബാസ്റ്റ്യൻ, മെറിൻ ഡാനിയൽ എന്നിവർ കുട്ടികൾക്ക് വിവിധ ആസനമുറകൾ പരിചയപ്പെടുത്തുകയും യോഗ പരിശീലനം നൽകുകയും ചെയ്തു. കായിക അധ്യാപകൻ വിപിൻ ആന്റണി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. അന്താരാഷ്ട്ര സംഗീത ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംഗീത അധ്യാപകൻ അനൂപ്കുമാർ പി വി ക്ലാസ് എടുത്തു. വിദ്യാർത്ഥികളായ അന്ന മേരി ബിനു, ദേവശ്രുതി ഇ ഡി, ജനീലിയ എൽദോ, നിയാ സൂസൻ, ആന്‍മരിയ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

എന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളെയും ജയിലിലാക്കും’ കയ്യിൽ ആറ്റംബോംബ് ഉണ്ടെന്നും സാബു എം ജേക്കബ്

Aswathi Kottiyoor

മാലിന്യത്തിൽ നിന്ന് വൈദ്യുതി: പ്ലാന്റുകളുടെ ഭാവി ആശങ്കയി‍ൽ

Aswathi Kottiyoor

ജീവിതത്തിലേക്ക് പിച്ചവെച്ചത് 7272 കുരുന്നുകൾ; ഹൃദയം കീഴടക്കി ‘ഹൃദ്യം’ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox