24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതി റിമാന്‍റില്‍
Uncategorized

കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതി റിമാന്‍റില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ ബെം​ഗളൂവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ഇടുക്കി സ്വദേശിയെ കോടതി റിമാന്റ് ചെയ്തു. തൊടുപുഴ പുത്തന്‍പുരക്കല്‍ ഫൈസലിനെയാണ് താമരശേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയായ 21കാരിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബെം​ഗളൂരുവിൽ ജോലി ചെയ്യുന്ന യുവതി നാട്ടിലേക്കുള്ള യാത്രക്കിടെയാണ് അതിക്രമത്തിന് ഇരയായത്. കെഎസ്ആര്‍ടിസി ബസില്‍ യുവതിയുടെ പിന്നിലെ സീറ്റിലിരുന്ന ഇയാള്‍ ലൈംഗികമായ ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് ബസ് താമരശ്ശേരിയില്‍ എത്തിയപ്പോള്‍ ഇയാളെ താമരശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

Related posts

+1 സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്കെഎസ്എസ്എഫ്, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരമെന്ന് ലീഗ്

Aswathi Kottiyoor

ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

എന്റെ മരം നന്മമരം പദ്ധതിക്ക് തുടക്കമായി മുരിങ്ങോടി ശ്രീ ജനാർദ്ദനാ എൽപി സ്കൂളിൽ എന്റെ മരം നന്മമരം പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox