27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കെട്ടിയൂർ എൻ.എസ്.എസ് കെ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു
Uncategorized

കെട്ടിയൂർ എൻ.എസ്.എസ് കെ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു


കെട്ടിയൂർ എൻ.എസ്.എസ് കെ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം സാഹിത്യകാരനും പ്രധാനധ്യാപകനുമായ സോജൻ വർഗീസ് നിർവഹിച്ചു. വിദ്യാർത്ഥികളിൽ ഉണ്ടായിരിക്കേണ്ട വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതിഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ തയാറാക്കിയ വായനാക്കുറിപ്പ് പതിപ്പ് പ്രകാശനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജൻ സുനിൽകുമാർ അധ്യക്ഷതവഹിച്ചു.
ഹെഡ്മിസ്ട്രസ് സുമിത ടീച്ചർ സ്വാഗതഭാഷണം നടത്തി. മദർ പി.റ്റി.എ പ്രസിഡൻ്റ് ജയ ബിജു, സ്കൂൾ ലീഡർ അലൻ്റ് അഗസ്റ്റിൻ ബിജു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എസ്. ആർ.ജി കൺവീനർ ജിഷാറാണി നന്ദി രേഖപ്പെടുത്തി.

Related posts

ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അടിച്ചുമാറ്റി, സിഐടിയു നേതാവായ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്‌പെൻഷൻ

Aswathi Kottiyoor

ജി.കൃഷ്ണകുമാര്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രി; ഇത്തവണ കേരളത്തില്‍ എന്‍ഡിഎ രണ്ടക്കം കടക്കുമെന്ന് കെ സുരേന്ദ്രന്‍

Aswathi Kottiyoor

മരുമകന്റെ കടയുടെ ഉദ്ഘാടനം കാണാൻ ട്രെയിനിറങ്ങി; പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox