27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘സൈബർ ആക്രമണമല്ല മരണകാരണം, അവനാണ് ഉത്തരവാദിയെന്ന് സംശയിക്കുന്നു’: ഇന്‍ഫ്ലുവന്‍സറുടെ പിതാവ്
Uncategorized

‘സൈബർ ആക്രമണമല്ല മരണകാരണം, അവനാണ് ഉത്തരവാദിയെന്ന് സംശയിക്കുന്നു’: ഇന്‍ഫ്ലുവന്‍സറുടെ പിതാവ്

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെണ്‍കുട്ടിയുടെ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്ന് പിതാവ് . യഥാർത്ഥ കാരണം പുറത്തുവരണം. പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.

പെണ്‍കുട്ടിയുടെ മുൻ ആൺസുഹൃത്താണ് ഉത്തരവാദി എന്ന് സംശയിക്കുന്നു. രണ്ടുമാസമായി ഈ സുഹൃത്ത് വീട്ടിൽ വരുന്നില്ല. മുമ്പ് സ്ഥിരമായി വരുമായിരുന്നു എന്നും പിതാവ് പറഞ്ഞു.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യയില്‍ മുന്‍ ആണ്‍സുഹൃത്തിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചെന്നാണ് യുവാവ് മൊഴി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നും മൊഴിയിലുണ്ട്. യുവാവിന്റെ മൊഴി വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സൈബര്‍ ടീം രൂപീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം പുനഃപരിശോധിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. കടുത്ത സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കൾ ആരോപിച്ചത്. ആത്മഹത്യാക്കുറിപ്പ് ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തിയാര്‍ജിച്ച പെണ്‍കുട്ടി സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു നേരിട്ടിരുന്നത്. വ്യക്തിപരമായ ആക്രമണങ്ങളായിരുന്നു മിക്കവയും.

Related posts

ഇന്ത്യന്‍ ടീമിനെ എത്തിക്കാന്‍ എയര്‍ ഇന്ത്യ സ്ഥിരം സര്‍വീസുകളിലൊന്ന് റദ്ദാക്കി; പരാതി, വിവാദം

Aswathi Kottiyoor

അട്ടപ്പാടി മധു കൊലപാതക കേസിൽ സർക്കാർ നിയമിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് :മല്ലിയമ്മ

Aswathi Kottiyoor

മെഡിക്കൽ കോളജ്; മലിനജല സംസ്കരണ പ്ലാന്റ് ഉദ്ഘാടനം നാളെ

Aswathi Kottiyoor
WordPress Image Lightbox