24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • നാലു കോടി ചെലവിട്ട് ടാറിങ്, മൂന്ന് മാസമായപ്പോഴേക്കും റോഡ് തകർന്ന് തരിപ്പണമായി
Uncategorized

നാലു കോടി ചെലവിട്ട് ടാറിങ്, മൂന്ന് മാസമായപ്പോഴേക്കും റോഡ് തകർന്ന് തരിപ്പണമായി


പത്തനംതിട്ട: ടാറിംഗ് പൂർത്തിയായി വെറും മൂന്ന് മാസമായ പത്തനംതിട്ട റാന്നിയിലെ ജണ്ടായിക്കൽ – അത്തിക്കയം റോഡ് തകർന്ന് തരിപ്പണമായി. നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. നാലു കോടി ചെലവിട്ടായിരുന്നു ടാറിങ്.

ഉന്നത നിലവാരത്തിൽ പണിപൂർത്തിയാക്കിയെന്ന് എംഎൽഎയും ഉദ്യോഗസ്ഥരുമൊക്കെ അവകാശപ്പെട്ട ജണ്ടായിക്കൽ – അത്തിക്കയം റോഡിനാണ് ഈ ദുരവസ്ഥയുണ്ടായത്. പഴവങ്ങാടി – നാറാണമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് ഏറെക്കാലത്തിന് ശേഷമാണ് നവീകരിച്ചത്. റീ ടാറിങ് വേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ നാട്ടുകാർ പരിതപിക്കുന്നത്.

ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം ജനകീയ സമിതി പരാതി നൽകിയിരുന്നു. അഴിമതി ആരോപണം ശക്തമായപ്പോൾ പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി വിഭാഗം പരിശോധന നടത്തിയിരുന്നു. ഉഗ്രൻ ക്വാളിറ്റി ആയതിനാൽ റിപ്പോർട്ട് മുക്കിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Related posts

കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു; ഗുജറാത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേ‌‌ർക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കോയമ്പത്തൂർ പാസഞ്ചർ കടന്നുപോകുംമുൻപ് വടകരയിൽ റെയിൽവേ ട്രാക്കിൽ കല്ല് വച്ചു

Aswathi Kottiyoor

മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ ധ്യാനം കൂടാനെത്തിയ 25 നഴ്സിങ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 5 പേർ ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox