24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കസ്റ്റംസ് അംഗീകാരം; വിഴിഞ്ഞത്ത് ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം, കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകും
Uncategorized

കസ്റ്റംസ് അംഗീകാരം; വിഴിഞ്ഞത്ത് ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം, കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകും


തിരുവനന്തപുരം: കസ്റ്റംസ് അംഗീകാരമായതോടെ വിഴിഞ്ഞം തുറമുഖത്തിൽ ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ട്രയൽ റൺ നടത്താനാണ് സാധ്യത. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കമാണ് നടക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അനുമതി നൽകിയുള്ള വിജ്ഞാപനം കേന്ദ്രം ജൂൺ 12ന് ആണ് പുറപ്പെടുവിച്ചത്. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന തുറമുഖമായി മാറി വിഴിഞ്ഞം.

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസിന്റെ അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു. കസ്റ്റംസിന്റെ അംഗീകാരം കിട്ടിയതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന തുറമുഖമായി മാറിയിരിക്കുകയാണ് വിഴിഞ്ഞം. ഇനി സെക്ഷൻ 8, സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതും ഉടനെ കിട്ടുമെന്നാണ് പ്രതീക്ഷ.

Related posts

സെമിപ്പോരിൽ ടോസിൽ ജയിച്ച് ഇന്ത്യ; ന്യൂസിലൻഡിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു

Aswathi Kottiyoor

വിരുന്നിനെത്തിയ രോ​ഗിയായ ചെറുമകൻ മുത്തച്ഛനെ വെട്ടിക്കൊലപ്പെടുത്തി

Aswathi Kottiyoor

പാളയം ബസ്സ് സ്റ്റാന്റ് മണിക്കൂറുകൾ മുൾമുനയിൽ, ജനം വലഞ്ഞു; ഒടുവിൽ അഴിഞ്ഞാടിയ മയക്കുമരുന്ന് ഗുണ്ടാ സംഘം പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox