23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • സ്കൂൾ ബസിന് തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ട്; സംഭവത്തിൽ കേസെടുത്ത് പൊലീസ്
Uncategorized

സ്കൂൾ ബസിന് തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ട്; സംഭവത്തിൽ കേസെടുത്ത് പൊലീസ്

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ കേസെടുത്ത് ചെങ്ങന്നൂർ പൊലീസ്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ എൻഫോഴ്സസ്മെൻ്റ് ആർടിഒ ആർ രമണൻ വാഹനത്തിൽ പരിശോധന നടത്തി. ബസിന് എല്ലാ രേഖകളുമുണ്ടെന്നും വിദഗ്‌ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ആലപ്പുഴ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടൻതന്നെ കുട്ടികളെ പുറത്തിറക്കിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇന്ന് രാവിലെ 8.45- നായിരുന്നു സംഭവം. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ബസാണ് കത്തിയത്. അപകടത്തിൽ സ്‌കൂൾ ബസ് പൂർണമായി കത്തി നശിച്ചു. പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. അപകട സമയത്ത് ബസിൽ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

Related posts

ശശിധരന്‍ കർത്ത ഇന്നും ഇഡിക്ക് മുന്നിലെത്തിയില്ല; വീണ വിജയന് നോട്ടീസ് അയച്ചേക്കും

Aswathi Kottiyoor

വമ്പൻ ഇടിവിൽ സ്വർണവില; ഒരാഴ്ചയായി വില താഴേക്ക്

Aswathi Kottiyoor

വിഷുവിന് ബാക്കിവന്ന പടക്കം പൊട്ടിക്കുന്നുവെന്ന് കരുതി നാട്ടുകാർ; നാടിനു നോവായി ആദിത്യശ്രീ

Aswathi Kottiyoor
WordPress Image Lightbox