ശാന്തിഗിരി: പേ വിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. കേളകം PHC ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ജിന്റോ മെർലിൻ ബോധവൽക്കരണ ക്ലാസ് എടുത്തു. ഏഴാം വാർഡ് ആശാവർക്കർ സൗമ്യ ബിനു, പ്രധാനാധ്യാപിക പി എ ലിസി, എസ് ആർ ജി കൺവീനർ സജിഷ എൻ ജെ എന്നിവർ സംസാരിച്ചു.