27 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ
Uncategorized

ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ

ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 54.39 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ.കണ്ണൂർ മാട്ടൂൽ സ്വദേശികളായ എ.ആർ മൻസിൽ വീട്ടിൽ നിയാസ് ടി.വി (30), ഇട്ട പുരത്ത് വീട്ടിൽ മുഹമ്മദ് അമ്രാസ്.ഇ (24)എന്നിവരെയാണ് പിടികൂടിയത്.ബാംഗ്ലൂരിൽ നിന്ന് കാറിൽ കണ്ണൂരിലേക്ക് ചില്ലറ വിൽപ്പനയ്ക്കായി കടത്തിയ മെത്താംഫിറ്റമിൻ ആണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എയുടെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയും, ചെക്ക് പോസ്റ്റും ടീമും, എക്സൈസ് ഇൻ്റലിജൻസ് ടീമും ചേർന്ന് കണ്ടെത്തിയത്.

ഒന്നാം പ്രതി നിയാസ് T.V യുടെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 52 .34 ഗ്രാം മെത്താംഫിറ്റമിനും, നിയാസിന്റെ ഉടമസ്ഥതയിലുള്ള സ്വിഫറ്റ് കാറിൻ്റെ ഹാൻഡ് റെസ്റ്റിൻ്റെ താഴ് ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 2.05 ഗ്രാം മെത്താംഫിറ്റമിനും എക്സൈസ് പാർട്ടി കണ്ടെത്തി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നു സൂചന കിട്ടിയതിനാൽ കൂടുതൽ അന്വേഷണം എക്സൈസ് ആരംഭിച്ചു.

മാനന്തവാടി JFCM 2 കോടതിയിൽ പ്രതികളെ ഹാജരാക്കി. പ്രതികളിൽ നിന്ന് കാറ് കൂടാതെ മൂന്ന് മൊബൈൽ ഫോണും, ഒരു ഐ പാഡും കണ്ടെത്തി. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ജോണി. കെ,അജയ കുമാർ കെ. കെ ,അനുപ് .ഇ,പ്രജിഷ് .എ .സി., സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്. റ്റി.ജി, സനൂപ് കെ. എസ്, ചന്ദ്രൻ പി. കെ., ശിവൻ ഇ.വി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് .പി. എന്നിവർ പങ്കെടുത്തു.

Related posts

‘7 ദിവസത്തിനുള്ളിൽ പൗരത്വ നിയമം നടപ്പിലാക്കും’; കേന്ദ്ര മന്ത്രി

Aswathi Kottiyoor

പ്രാർത്ഥനകൾ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു

Aswathi Kottiyoor

ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികം,അപക്വം, അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈ പ്രയോഗം നിന്ദ്യമാണെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox