26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • സോഷ്യൽ മീഡിയയിൽ രാഹുൽ ഗാന്ധി ഇഷ്ടം കുതിച്ചു; മോദിയുടെ വളർച്ചയിൽ ഇടിവ്
Uncategorized

സോഷ്യൽ മീഡിയയിൽ രാഹുൽ ഗാന്ധി ഇഷ്ടം കുതിച്ചു; മോദിയുടെ വളർച്ചയിൽ ഇടിവ്

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത ഉയ​ർത്തി രാഹുൽ ഗാന്ധി. 2023 ഡിസംബറിനും 2024 മേയ് മാസത്തിനും ഇടയിൽ ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ് എന്നീ സമൂഹ മാധ്യമങ്ങളിൽ പ്രതിമാസം രാഹുൽ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം വർധിച്ചു.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമൂഹ മാധ്യമങ്ങളിൽ പ്രതിമാസമുണ്ടാകുന്ന ഫോളോവേഴ്‌സിന്‍റെ എണ്ണത്തിലും ഇടിവ് നേരിട്ടു. കോൺഗ്രസുമായി താരതമ്യം ചെയ്യുമ്പോൾ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ബിജെപിയും നരേന്ദ്രമോദിയുമാണ് മുന്നിലെങ്കിലും, തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെണ്ണൽ വരെയുളള മാസങ്ങളിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പിന്തുണ കൂടിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെണ്ണൽ വരെയുളള കാലയളവിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം രാഹുൽ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം ശരാശരി 30 ശതമാനമാണ് പ്രതിമാസം വർദ്ധിച്ചത്. ഇക്കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ ഫോളോവേഴ്‌സിന്റെ വളർച്ചാ നിരക്ക് പ്രതിമാസം അഞ്ച് ശതമാനമായി കുറയുകയാണ് ചെയ്തത്. മോദിയുടെ ഫോളോവേഴ്സിൻറെ എണ്ണത്തിലും വർദ്ധനവില്ല.

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തിലെ സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസിന്റെ വളർച്ച വർദ്ധിച്ചുവെങ്കിലും ഫോളോവേഴ്സിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധിയേക്കാൾ വളരെ മുന്നിലാണ് നരേന്ദ്രമോദി. എക്സിൽ മാത്രം ബിജെപിയെ ഫോളോ ചെയ്യുന്നത് 22 മില്യൺ ആളുകളാണ്.10.6 മില്യൺ പേരാണ് കോൺഗ്രസിനെ എക്സിൽ ഫോളോ ചെയ്യുന്നത്.

Related posts

ഓൺലൈനിൽ വാങ്ങിയ മോട്ടോർ, കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റു, യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

13 വർഷം കഴിഞ്ഞത് മറ്റൊരു പേരിൽ, സവാദിന്റെ ഡിഎൻഎ പരിശോധിക്കാൻ എൻഐഎ

Aswathi Kottiyoor

വീട്ടിലേക്ക് വിളിച്ചുവരുത്തി, 69 കാരൻ മാനസിക വെല്ലുവിളിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ജീവപര്യന്തം തടവ്

Aswathi Kottiyoor
WordPress Image Lightbox