24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘വലിഞ്ഞുകയറി വന്നവരല്ല’; എല്‍ഡിഎഫിനെതിരെ ആര്‍ജെഡി, നേരിടുന്നത് കടുത്ത അവ​ഗണനയെന്ന് ശ്രേയാംസ് കുമാർ
Uncategorized

‘വലിഞ്ഞുകയറി വന്നവരല്ല’; എല്‍ഡിഎഫിനെതിരെ ആര്‍ജെഡി, നേരിടുന്നത് കടുത്ത അവ​ഗണനയെന്ന് ശ്രേയാംസ് കുമാർ

കോഴിക്കോട്: ഇടതുമുന്നണിക്കെതിരെ രൂക്ഷവിമർശനവുമായി ആർജെഡി. എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടാണ് വന്നതെന്നും കടുത്ത അവ​ഗണനയാണ് നേരിടുന്നതെന്നും എം വി ശ്രേയാംസ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ സീറ്റുമായി വന്നിട്ടും കാര്യമായ പരി​ഗണന ലഭിച്ചില്ല. 2024ൽ രാജ്യസഭാ സീറ്റ് ആർ ജെ ഡിക്ക് തരേണ്ട മാന്യത എൽഡിഎഫ് കാണിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ സീറ്റിന്റെ കാര്യം 2024ൽ പരിഗണിക്കാമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും 2019ൽ ഉറപ്പുനൽകിയതാണ്. എന്നിട്ടും 2024 ൽ പരിഗണിച്ചില്ല. അതിൽ നിരാശയുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ ശക്തമായി പ്രവർത്തിച്ചു. തുടക്കം മുതൽ സംസ്ഥാന മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതാണ്. പക്ഷേ, ആർജെഡിയെ മാത്രം പരിഗണിക്കുന്നില്ല. ജെ ഡി എസിനുള്ള പരിഗണന പോലും തങ്ങൾക്കു നൽകുന്നില്ല. ആർജെഡി മുന്നണിയിലെ നാലാമത്തെ കക്ഷിയാണ്. എന്നാൽ, മുന്നണിയിൽ പതിനൊന്നാമത്തെ പാർട്ടിയായി മാത്രമേ പരിഗണിക്കുന്നുള്ളു.

പാർട്ടി പ്രവർത്തകർ കടുത്ത അതൃപ്തിയിലാണ്. എൽഡിഎഫ് ഈ അവഗണന അവസാനിപ്പിക്കണമെന്നും എം വി ശ്രേയാംസ് കുമാർ പറഞ്ഞു.

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് തങ്ങൾക്ക് നൽകണമെന്ന് ആർജെഡി എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം മുന്നണി നിരാകരിച്ചു. കേരളാ കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തിനും സിപിഐക്കുമാണ് സീറ്റ് നൽകിയത്. ഒരു സീറ്റിനായി ഇരുകൂട്ടരും അവകാശമുന്നയിച്ചതോടെ സ്വന്തം സീറ്റ് ത്യജിച്ചാണ് സിപിഐഎം പ്രശ്നപരിഹാരം കണ്ടത്. ഇതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ മുന്നണിക്കെതിരെ ശ്രേയാംസ് കുമാർ രം​ഗത്തെത്തിയത്.

Related posts

രക്ഷാപ്രവർത്തനത്തിൽ കേരള പോലീസിന്റെ മുഖമായി മാറുന്നു മായയും, മർഫിയും

Aswathi Kottiyoor

പൊലീസുകാരന്‍റെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ 20 ലക്ഷം വായ്പയെടുത്തു; പൊലീസ് സഹകരണ സംഘത്തിൽ തട്ടിപ്പ്.

Aswathi Kottiyoor

തിമിംഗലങ്ങൾ ചത്തു കരയ്ക്കടിയുന്നതെന്തു കൊണ്ട്?; കാരണം കണ്ടെത്താൻ 100 ദിവസം കടലിലേക്ക്

Aswathi Kottiyoor
WordPress Image Lightbox