വ്യാജ പര്‍ച്ചെയ്സ് ഓര്‍ഡര്‍ ഹാജരാക്കി പരാതിക്കാരന്റെ സ്ഥാപനത്തില്‍ നിന്നും വര്‍ക്കിങ്ങ് ക്യാപിറ്റലായി ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷത്തിലധികം തുക അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തിരിച്ചുനല്‍കാതെ തട്ടിപ്പു നടത്തിയെന്നാണ് കേസ്. അന്വേഷണത്തില്‍ പ്രതി സമാന രീതിയിലുള്ള മറ്റ് രണ്ട് കേസുകളില്‍ കൂടി ഉള്‍പെട്ടിട്ടുള്ളയാളാണെന്നും ഈ കേസുകളില്‍ നാല് കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയതായും അറിവായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സബ് ഇന്‍സ്പെക്ടര്‍മാരായ വി രമേഷ്, കെ ജി ഗോപിനാഥന്‍, അസിസ്റ്റന്‍ഡ് സബ് ഇന്‍സ്പെക്ടര്‍മാരായ സുഷിത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
- Home
- Uncategorized
- വ്യാജ രേഖകൾ നിര്‍മിച്ച് കോടികള്‍ തട്ടി; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍