24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സുരേഷ് ഗോപി ഇടഞ്ഞ് തന്നെ; അനുനയിപ്പിക്കാനായി കേരള നേതാക്കൾ, പദവി ഒഴിഞ്ഞാൽ തിരിച്ചടിയാകുമെന്ന് അറിയിക്കും
Uncategorized

സുരേഷ് ഗോപി ഇടഞ്ഞ് തന്നെ; അനുനയിപ്പിക്കാനായി കേരള നേതാക്കൾ, പദവി ഒഴിഞ്ഞാൽ തിരിച്ചടിയാകുമെന്ന് അറിയിക്കും


ദില്ലി: കേന്ദ്ര മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി ലഭിക്കാത്തതിനെ തുടർന്ന് അതൃപ്തി അറിയിച്ച സുരേഷ് ഗോപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കേരള നേതാക്കൾ. സുരേഷ് ഗോപി താമസിക്കുന്ന ഹോട്ടലിലാണ് കേരള നേതാക്കൾ എത്തിയത്. പികെ കൃഷ്ണദാസ്, എംടി രമേശ്, ബി ഗോപാലകൃഷ്ണൻ, വികെ സജീവൻ എന്നിവരാണ് ദില്ലിയിലെ ഹോട്ടലിലെത്തി സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഉന്നയിച്ച വിഷയങ്ങളിൽ ഇവർ ചർച്ച നടത്തും. പദവി ഒഴിഞ്ഞാൽ തിരിച്ചടിയാകുമെന്നും സുരേഷ് ഗോപിയെ അറിയിക്കും.

അതേസമയം, കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. രണ്ട് മന്ത്രിമാരെ പ്രധാനമന്ത്രി തന്നത് വലിയ സഹായമാകും. കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് ചില ശക്തികളും മാധ്യമങ്ങളും പ്രചരിപ്പിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ നടന്ന സത്യപ്രതി‍ജ്ഞാ ചടങ്ങിനായി ദില്ലിയെത്തിയപ്പോഴാണ് സുരേന്ദ്രൻ്റെ പ്രതികരണം.

Related posts

തലപ്പുഴ ഗ്രാൻ്റ് സൂപ്പർ മാർക്കറ്റ് കത്തിച്ച സംഭവം: കടയുടമ അറസ്റ്റിൽ

Aswathi Kottiyoor

ഇനിയും പഠിക്കാത്തവര്‍ക്ക് പണി കിട്ടും, പുതിയ നീക്കവുമായി ഗതാഗതമന്ത്രി, വൻ പിഴ വീട്ടിലെത്തും, ഉടൻ നടപ്പിലാക്കും

Aswathi Kottiyoor

കളമശ്ശേരി സ്ഫോടനത്തിന് ശേഷം വിക്കറ്റ് ഗേറ്റ് പൂട്ടി, വട്ടംചുറ്റി തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ ജീവനക്കാര്‍

Aswathi Kottiyoor
WordPress Image Lightbox