24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാധ്യമങ്ങൾക്ക് വിലക്ക്, നിയമസഭാംഗങ്ങളുടെ ഫോട്ടോസെഷൻ ചിത്രീകരിക്കരുതെന്ന് നിർദ്ദേശം
Uncategorized

മാധ്യമങ്ങൾക്ക് വിലക്ക്, നിയമസഭാംഗങ്ങളുടെ ഫോട്ടോസെഷൻ ചിത്രീകരിക്കരുതെന്ന് നിർദ്ദേശം


തിരുവനന്തപുരം : നിയമസഭാങ്ങളുടെ ഫോട്ടോസെഷൻ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്. ചോദ്യോത്തര വേള കഴിഞ്ഞാണ് ഫോട്ടോസെഷൻ നടത്തുന്നത്. ഇതിന്റെ വീഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും മാധ്യമങ്ങൾക്ക് അനുമതിയില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം തുടങ്ങാനിരിക്കെയാണ് പുതിയ നിർദ്ദേശം.

ലോക് സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ സഭയിലെത്തുന്ന പ്രതിപക്ഷം സഭ കലുഷിതമാക്കുമെന്നാണ് സൂചന. ആദ്യ ദിനം ബാർകോഴയിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവരും. ആദ്യ ദിനം അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായിട്ടില്ല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഫോട്ടോയിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വാർഡ് കൂട്ടാനുള്ള ബിൽ ഇന്ന് അവതരിപ്പിക്കും.

Related posts

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു, ജൂലൈ 24 മുതൽ വിതരണം ചെയ്യും

Aswathi Kottiyoor

ആയിരങ്ങളുടെ മനം കവർന്ന് കുഞ്ഞയ്യപ്പൻ; അയ്യപ്പ ദർശനത്തിന് 11 മാസമുള്ള കൃഷ്ണനും

Aswathi Kottiyoor

ഫാസ്ടാഗ് KYC പൂർത്തിയാക്കാനുള്ള അവസാന തിയതി ഇന്ന്; ചെയ്തില്ലെങ്കിൽ ഫാസ്ടാഗ് അസാധു

Aswathi Kottiyoor
WordPress Image Lightbox