23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് മഴക്കെടുതി; കിളിമാനൂരിലും ​​ന​ഗരൂരിലും വീടുകൾ തകർന്നു; രണ്ട് പേർക്ക് പരിക്ക്
Uncategorized

തിരുവനന്തപുരത്ത് മഴക്കെടുതി; കിളിമാനൂരിലും ​​ന​ഗരൂരിലും വീടുകൾ തകർന്നു; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം. കിളിമാനൂർ നഗരൂരിൽ വീണ് ഇടിഞ്ഞ് വീണ് അമ്മയും മകനും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കണിയാപുരത്ത് വെളളകെട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി ശക്തമായ മഴക്കൊപ്പം ഇടിമിന്നലും കാറ്റും കൂടിയപ്പോഴാണ് വലിയ നാശനഷ്ടമുണ്ടായത്. കിളിമാനൂരാണ് വ്യാപക നാശനഷ്ടമുണ്ടായത്.

നഗരൂരിൽ ഒരു വീട് പൂർണമായും തകർന്നു വീണു. കോയിക്കമൂല സ്വദേശിയ ദീപുവും 80 വയസ്സുകാരി അമ്മ ലീലയും വീട്ടിനുളളിൽ ഉറങ്ങുകയായിരുന്നു. വീടിൻറെ ചുമര് ഇവർക്ക് മുകളിൽ വീഴുകയായിരുന്നു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശപത്രിയിലെത്തിച്ചു. ഇടമിന്നലിൽ കടമക്കോണം സ്വദേശി ഗോപകുമാറിൻെറ വീടിനാണ് നാശനഷ്ടമുണ്ടായത്. ഭിത്തിയും ജനൽ ചില്ലും പൊട്ടി. ഇലക്ട്രോണക് ഉപകരണങ്ങളും നശിച്ചു. കനത്ത മഴയിൽ കണിയാപുരം മുരുക്കുംപുഴ- ചിറയിൻകീഴ് റോഡ് വെള്ളത്തിനടിയിലായി. കണിയാപുരത്തും നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള റോഡിൽ വെള്ളം നിറ‍ഞ്ഞതോടെ വാഹനങ്ങള്‍ക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്.

Related posts

രജൗറിയിൽ ‘ഓപ്പറേഷൻ തൃനേത്ര’ തിരിച്ചടിച്ച് സൈന്യം; രണ്ട് ഭീകരരെ വധിച്ചു

കോട്ടയത്ത് ചുവരെഴുത്തിനെ ചൊല്ലി തർക്കം; താമസ് ചാഴിക്കാടൻ എംപിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലത്ത് ജോസഫ് ഗ്രൂപ്പ് ചുവരെഴുതി

Aswathi Kottiyoor

തൃശ്ശൂര്‍പൂരത്തിന് പ്രതിസന്ധി,ആനകളുടെ 50മീ. പരിധിയില്‍ ആളുകള്‍നില്‍ക്കരുത്,കര്‍ശന നിര്‍ദേശങ്ങളുമായി വനംവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox