23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
Uncategorized

മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർവരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

നമ്മള്‍ എന്തുകൊണ്ട് തോറ്റു,ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിശദമായി പരിശോധിക്കാൻ സിപിഎം

Aswathi Kottiyoor

കേളകം കാവ്യ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 26 ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് 3 മണി മുതല്‍ കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

Aswathi Kottiyoor

ലോ ഫ്ളോർ ബസിന്റെ പിൻചക്രം ഇരു കാലിലൂടെയും കയറിയിറങ്ങി; യുവതിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox