28.4 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • സിപിഎം ഭീഷണി: കോന്നി അടവി ഇക്കോ ടൂറിസംകേന്ദ്രം ഇന്ന് തുറക്കും; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വനംവകുപ്പ്
Uncategorized

സിപിഎം ഭീഷണി: കോന്നി അടവി ഇക്കോ ടൂറിസംകേന്ദ്രം ഇന്ന് തുറക്കും; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വനംവകുപ്പ്

പത്തനംതിട്ട: സിപിഎം ഭീഷണിയെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയ അടവി ഇക്കോ ടൂറിസം കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ തീരുമാനം. ഉന്നതതല നിർദേശത്തിന വഴങ്ങിയാണ് ജീവനക്കാർ നിലപാട് മാറ്റിയത്. സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും എന്ന് ജീവനക്കാർക്ക് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതോടെതാണ് ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം പിൻവലിച്ചത്. ജീവനക്കാർക്ക് എതിരായ ആക്രമണം, ഭീഷണി എന്നിവയിൽ പോലീസ് ഇനിയും കേസ് എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്ന് വനംവകുപ്പ് ജീവനക്കാരുടെ സംഘടന അറിയിച്ചു. ഇന്നലെയാണ് ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ ജീവനക്കാർ തീരുമാനിച്ചത്.

Related posts

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം : ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

Aswathi Kottiyoor

കോഴിക്കോട് കൊടുവള്ളിയിൽ കാൽനട യാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ച സംഭവം; ബൈക്കോടിച്ച രാജസ്ഥാൻ സ്വദേശി പിടിയിൽ

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78ാം പിറന്നാള്‍

Aswathi Kottiyoor
WordPress Image Lightbox