25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വീണ്ടും ക്രൂരമർദനം
Uncategorized

വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വീണ്ടും ക്രൂരമർദനം

കൽപ്പറ്റ: വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വീണ്ടും ക്രൂരമർദനം. സുൽത്താൻ ബത്തേരി മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും അമ്പലവയൽ സ്വദേശിയുമായ ശബരിനാഥനാണ് പരിക്കേറ്റത്. മർദനത്തിനിടെ കത്രിക കൊണ്ട് കുത്തി. മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റു. ചെവിക്കും സാരമായ പരിക്കുണ്ട്.പരിചയപ്പെടാനെന്ന് പറഞ്ഞ് ക്ലാസിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയാണ് മർദിച്ചത്.

അതേ സമയം പരിക്കേറ്റ് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്യാൻ ശ്രമിച്ചുവെന്നും കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

ബത്തേരി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. മറ്റൊരു സ്കൂളിലായിരുന്ന വിദ്യാർഥി ഈ അധ്യായന വർഷം മുതലാണ് മൂലങ്കാവ് സർക്കാർ സ്കൂളിലേക്ക് മാറിയത്.

Related posts

‘ഹൈവേയിലെ അനാവശ്യ സി​ഗ്നലുകൾ അണയ്ക്കും, ട്രാഫിക് സുഗമമാക്കും’; യൂ ടേണുകൾ അനുവദിച്ച് പരിഹാരം കാണുമെന്ന് മന്ത്രി

Aswathi Kottiyoor

മുതലപ്പൊഴി കണ്ണീർ പൊഴിയായെന്ന് പ്രതിപക്ഷം സഭയില്‍, ഒന്നര വർഷത്തിനകം ശാശ്വത പരിഹാരമെന്ന് മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor

ഗുണദോഷിച്ചത് ഇഷ്ടമായില്ല, അയൽവാസിയെയും ബന്ധുവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് 23കാരൻ

Aswathi Kottiyoor
WordPress Image Lightbox