23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വളവ് തിരിയുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി; ബസിനടിയിൽപ്പെട്ട് 19 വയസുകാരന് ദാരുണാന്ത്യം
Uncategorized

വളവ് തിരിയുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി; ബസിനടിയിൽപ്പെട്ട് 19 വയസുകാരന് ദാരുണാന്ത്യം

തൃശൂർ : പാവറട്ടി പൂവ്വത്തൂര്‍ – പറപ്പൂര്‍ റൂട്ടിൽ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ 19 വയസുകാരന്‍ മരിച്ചു. പൂവ്വത്തൂര്‍ സ്വദേശി രായംമരയ്ക്കാര്‍ മുഹമ്മദ് സഫറാണ് മരിച്ചത്. സഫര്‍ ഓടിച്ച സ്‌കൂട്ടര്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. ആക്ട്‌സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

Related posts

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനം ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലിം കുടുംബം; കാരണവും വ്യക്തമാക്കി

Aswathi Kottiyoor

കണ്ണൂര്‍ വിമാനത്താവളം: പ്രതിഷേധ സായാഹ്നം

Aswathi Kottiyoor

വാഹന രജിസ്‌ട്രേഷന്‍; അങ്ങേയറ്റം വരെ പോകും, സർക്കാരിന്‍റെ ഉദ്ദേശം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കലെന്ന് സുരേഷ് ഗോപി

Aswathi Kottiyoor
WordPress Image Lightbox