22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
Uncategorized

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും ആലപ്പുഴയിലും എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. .അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ തെലങ്കാനയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ കേരളത്തിന് സമീപം വരെയായി ഒരു ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

Related posts

കെഎംസിസി നന്മ വറ്റാത്ത ഉറവിടം ; അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി

Aswathi Kottiyoor

രാജ്യത്തെ ഏറ്റവും വലിയ പാലത്തെ ചൊല്ലി പിടിവലി; ക്രഡിറ്റ് ഏറ്റെടുത്ത് മൂന്ന് പാര്‍ട്ടികള്‍, ത്രികോണ പോര്!

പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ പാദസരം ഉടമസ്ഥയ്ക്ക് തിരികെ നല്‍കി

Aswathi Kottiyoor
WordPress Image Lightbox