22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ഓപ്പറേഷൻ ഷവർമയും മത്സ്യയും ഹോളിഡേയും ഇനി ഓപ്പറേഷൻ ലൈഫ്; നല്ല ഭക്ഷണം നാടിന്റെ അവകാശം, അതുറപ്പാക്കും: മന്ത്രി
Uncategorized

ഓപ്പറേഷൻ ഷവർമയും മത്സ്യയും ഹോളിഡേയും ഇനി ഓപ്പറേഷൻ ലൈഫ്; നല്ല ഭക്ഷണം നാടിന്റെ അവകാശം, അതുറപ്പാക്കും: മന്ത്രി


തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരില്‍ ഇനി അറിയപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിയ നിരവധി ഡ്രൈവുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയത്. അതിന്റെ കൂടി ഫലമായി ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നേടി.

ഈ ഓപ്പറേഷനുകളെല്ലാം ഇനി ഒരൊറ്റ പേരിലായിരിക്കും പരിശോധന നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ലോക ഭക്ഷ്യസുരക്ഷാ ദിനം സംസ്ഥാനതല ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ സെമിനാറും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സുസ്ഥിരവും ആരോഗ്യകരവുമായ നിലനില്‍പ്പിനായാണ് ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങള്‍ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം പകരുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ലോകാരോഗ്യ സംഘടന ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന സന്ദേശം തന്നെ ‘Food safety is every one’s business’ എന്നതാണ്.

Related posts

കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം; ‘അരുവിക്കര ഒരുങ്ങുന്നത് വന്‍ പ്രൗഡിയിലേക്ക്’; പ്രഖ്യാപനവുമായി സ്റ്റീഫന്‍

Aswathi Kottiyoor

ബൈക്കിലെത്തി കണ്ണിൽ മുളകുപൊടിയെറിഞ്ഞു സാറേ, 18 ലക്ഷം കൊണ്ടോയി; എല്ലാം വീട്ടമ്മയുടെ കഥ, പൊളിച്ച് പൊലീസ്

Aswathi Kottiyoor

ലെയ്‌സ്‌ നൽകാത്തതിന്‌ മർദിച്ച സംഭവം; കൊല്ലത്ത്‌ ഒരാൾ അറസ്‌റ്റിൽ.*

Aswathi Kottiyoor
WordPress Image Lightbox