24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
Uncategorized

കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ശാന്തിഗിരി :കോളിത്തട്ട് ഗവണ്മെന്റ് എൽ പി സ്കൂളിൽ പ്രവേശനോത്സവവും എൽ എസ് എസ് വിജയിക്ക് അനുമോദനവും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ജോസഫ് വള്ളോക്കരി അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ സജീവൻ പാലുമ്മി ഉദ്ഘാടനം നിർവഹിച്ചു. LSS വിജയി കുമാരി ഏയ്‌ജൽ സോജൻ നെ അനുമോദിച്ചു. ഹെഡ്മിസ്ട്രെസ് ശ്രീമതി ലിസി പി എ, ശാന്തിഗിരി സെന്റ് സെബാസ്റ്യൻ ചർച്ച് വികാരി ശ്രീ സന്തോഷ്‌ ഒറവാറന്തറ, വികസന സമിതി ചെയർമാൻ ശ്രീ ജോർജ് കുപ്പക്കാട്ട്, MPTA പ്രസിഡന്റ് ശ്രീമതി സൗമ്യ ബിനു, SMC ചെയർമാൻ ശ്രീ സിജു മുഞ്ഞനാട്ട്, വികസന സമിതി അംഗം ശ്രീ ബേബി കാക്കനാട്ട്, SRG കൺവീനർ ശ്രീമതി സജിഷ എൻ ജെ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് സമ്മാന വിതരണവും മധുര വിതരണവും നടത്തി. രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

Related posts

‘മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹം, മേയറേയും എംഎല്‍എയേയും കണ്ട് വിറച്ച് പോയോ’; ചോദ്യവുമായി പ്രതിപക്ഷ നേതാവ്

ബൈക്കിൽ ബസിടിച്ച് തീപടർന്നു; പൊലീസുകാരൻ വെന്തുമരിച്ചു

Aswathi Kottiyoor

കോതമം​ഗലത്ത് വീടിനുള്ളിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് 3 വയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox