28.9 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വടകരയിൽ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്; ക്യാമ്പ് ചെയ്ത് എ‍ഡിജിപി, മുന്നറിയിപ്പ് നൽകിയത് രഹസ്യാന്വേഷണ വിഭാഗം
Uncategorized

വടകരയിൽ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്; ക്യാമ്പ് ചെയ്ത് എ‍ഡിജിപി, മുന്നറിയിപ്പ് നൽകിയത് രഹസ്യാന്വേഷണ വിഭാഗം


കോഴിക്കോട്: ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുന്ന നാളെ വടകരയിൽ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ക്രമസമാധന ചുമതലയുളള എ‍ഡിജിപി വടകരയിൽ ക്യാമ്പ് ചെയ്യുകയാണ്. രഹസ്യാന്വേഷണ വിഭാഗമാണ് സംഘർഷത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയും എ‍ഡിജിപിയും പ്രത്യേക യോഗം വിളിച്ച് വടക്കൻ കേരളത്തിലെ സ്ഥിതി വിലയിരുത്തി.

വടകര നാദാപുരത്ത് കണ്ണൂർ റേഞ്ച് ഡിഐജി സന്ദർശനം നടത്തി. ക്രമസമാധാന നില വിലയിരുത്താനും സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾക്കുമാണ്‌ ഡിഐജി എത്തിയത്. ക്രമസമാധാന നില ഭദ്രമാണെന്നും ആവശ്യത്തിന് പൊലീസുകാരെയും, സുരക്ഷക്കായി അഡീ പട്രോംളിംഗ് ഏർപ്പെടുത്തിയതായും കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ‘ജോസ് അറിയിച്ചു. അതേസമയം, കോഴിക്കോട് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന്‌ ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കോഴിക്കോട് കോർപ്പറേഷൻ 11, 15 വാർഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെൻ്റ് അൽഫോൻസ സീനിയർ സെക്കൻഡറി സ്കൂളിന്റെ 100 മീറ്റർ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നിലവിൽ വന്ന നിരോധനാജ്ഞ ബുധനാഴ്ച രാവിലെ 10 മണി വരെ തുടരും. നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related posts

രഞ്ജിത്ത് കൊലക്കേസ്; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച

Aswathi Kottiyoor

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വിഡിയോ എടുത്തു; രാഷ്ട്രപിതാവിനെ അപമാനിച്ച് SFI നേതാവ്

Aswathi Kottiyoor

സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവം; കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച പ്രതി മരിച്ചു

WordPress Image Lightbox