25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഹജ്ജ് തീർത്ഥാടകർക്ക് പുതിയ മാർ​ഗ നിർദേശങ്ങൾ; ചില വസ്തുക്കള്‍ മക്ക ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്ക്
Uncategorized

ഹജ്ജ് തീർത്ഥാടകർക്ക് പുതിയ മാർ​ഗ നിർദേശങ്ങൾ; ചില വസ്തുക്കള്‍ മക്ക ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്ക്

റിയാദ്: ഹജ്ജ് തീർഥാടനത്തിൽ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാ​ഗമായി പുതിയ മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാ​ഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം എന്നിവ ഒഴികെയുള്ള ഭക്ഷണങ്ങൾ ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ട്.

തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് കൂർത്ത വസ്തുക്കളും, കത്തുന്ന വാതകങ്ങളും ഹറമിനകത്തേക്ക് പ്രവേശിപ്പിക്കാൻ പാടില്ല. തീർഥാടകർ ചെറിയ ബാ​ഗുകൾ കൈയ്യിൽ കരുതാൻ പ്രത്യേകം ശ്രദ്ധിക്കണം. വലിയ ബാ​ഗുകൾ അകത്തേക്ക് കയറ്റുന്നതിന് നിയന്ത്രണമുണ്ട്. കൂടാതെ കുട്ടികളുടെ സ്ട്രോളർ ഉള്ളിലേക്ക് കൊണ്ടു വരുന്നതിനും വിലക്കുണ്ട്. ഹജ്ജ് അനുഷ്ടാനങ്ങൾ ബുദ്ധിമുട്ടുകളില്ലാതെ എളുപ്പം പൂർത്തീകരിക്കാൻ നിർദേശങ്ങൾ പാലിക്കേണ്ടതി​ന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തു പറഞ്ഞു.

Related posts

ബൾബൊന്നും കത്തുന്നില്ല, പരിശോധിച്ചപ്പോൾ സോളാര്‍ പാനലുകൾ അപ്രത്യക്ഷം; മോഷണം പഞ്ചായത്ത് കെട്ടിടത്തിൽ, അറസ്റ്റ്

Aswathi Kottiyoor

*2013 ജനുവരി 8 മുതൽ 13 വരെ*

Aswathi Kottiyoor

കാരുണ്യ ഫാർമസി 
24 മണിക്കൂറാക്കുന്നു ; നടപടികൾക്ക്‌ തുടക്കംകുറിച്ച്‌ ആരോഗ്യവകുപ്പ്‌.* തിരുവനന്തപുരം

Aswathi Kottiyoor
WordPress Image Lightbox