22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പീരുമേട് തെരഞ്ഞെടുപ്പ് കേസ്: വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തളളി
Uncategorized

പീരുമേട് തെരഞ്ഞെടുപ്പ് കേസ്: വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തളളി


കൊച്ചി: പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തളളി. എതിർ സ്ഥാനാർഥി സിറിയക് തോമസ് സമർപ്പിച്ച ഹർജിയാണ് തളളിയത്. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.

എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമന്‍റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസാണ് ഹർജി നൽകിയിരുന്നത്. വാഴൂർ സോമന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അപൂർണമെന്നായിരുന്നു ആരോപണം. എന്നാൽ സത്യവാങ്മൂലത്തിലെ വിട്ടുപോയ ഭാഗങ്ങൾ പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നെന്നാണ് വാഴൂർ സോമൻ കോടതിയിൽ സ്വീകരിച്ച നിലപാട്. വിധി നിർഭാഗ്യകരമെന്ന് ഹരജിക്കാരൻ സിറിയക് തോമസ് പ്രതികരിച്ചു. വിധിപ്പകർപ്പ് ലഭിച്ച ശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Related posts

ബേലൂർ മഖ്ന ദൗത്യത്തിന് വെല്ലുവിളിയായത് മണ്ണുണ്ടിയിലെ കുറ്റിക്കാടുകൾ; ഭൂപ്രകൃതി മനസിലാക്കാനും പ്രയാസം

Aswathi Kottiyoor

‘എനിക്ക് ക്രെഡിറ്റ് ഒന്നും വേണ്ട; സതീശനുമായി ഒരു പ്രശ്‌നവുമില്ല’; മൈക്ക് വിവാദത്തിൽ കെ. സുധാകരൻ

Aswathi Kottiyoor

ലോകത്താകെ 73,300 ഇനം മരങ്ങൾ-പുതിയ റിപ്പോർട്ട്; ഇനിയും കണ്ടെത്താനുള്ളത് 9000.

Aswathi Kottiyoor
WordPress Image Lightbox