23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • ‘എനിക്ക് ക്രെഡിറ്റ് ഒന്നും വേണ്ട; സതീശനുമായി ഒരു പ്രശ്‌നവുമില്ല’; മൈക്ക് വിവാദത്തിൽ കെ. സുധാകരൻ
Uncategorized

‘എനിക്ക് ക്രെഡിറ്റ് ഒന്നും വേണ്ട; സതീശനുമായി ഒരു പ്രശ്‌നവുമില്ല’; മൈക്ക് വിവാദത്തിൽ കെ. സുധാകരൻ

കൊച്ചി: പുതുപ്പള്ളി വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പുതുപ്പള്ളി അടഞ്ഞ അധ്യായമാണ്. അന്നും ഇന്നും ആരുമായും ഒരു തർക്കവുമില്ലെന്നും നല്ല സൗഹൃദത്തിലാണെന്നും കെ. സുധാകരൻ പറഞ്ഞു.

രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മത്സരിക്കണമെന്നാണ് കെ.പി.സി.സിയുടെ ആവശ്യമെന്നും സുധാകരൻ പറഞ്ഞു. ഇക്കാര്യം കെ.സി വേണുഗോപാലുമായി സംസാരിച്ചിട്ടുണ്ട്. രാഹുൽ കേരളത്തിൽ മത്സരിക്കരുതെന്ന സി.പി.ഐയുടെ ആവശ്യം ഔചിത്യക്കുറവാണ്. രാഹുൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് സി.പി.ഐ അല്ല. ദേശീയതലത്തിൽ ഐക്യമുണ്ടെന്ന് കരുതി സി.പി.ഐയുടെ എല്ലാ ആവശ്യവും അംഗീകരിക്കണമെന്നില്ലെന്നും സുധാകരൻ പറഞ്ഞു.

Related posts

പാക്ക് ചതിച്ചുവടുകളെ അങ്കമുറകൾ കൊണ്ട് ഞെട്ടിച്ച ഇന്ത്യ; കാർഗിലിലെ മലയാളിപ്പെരുമ

Aswathi Kottiyoor

സംഘർഷം ഒഴിയാതെ മണിപ്പൂർ; ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലും വെടിവയ്പ്പ്

Aswathi Kottiyoor

ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം TE230662 എന്ന ടിക്കറ്റിന്…

Aswathi Kottiyoor
WordPress Image Lightbox