24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിക്കലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
Uncategorized

എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിക്കലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു


കേളകം : എംജി‌എം എവർഗ്രീൻ ഫ്രണ്ട്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ ബിജു ചാക്കോ പൊരുമത്ര ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിസിഡണ്ട് പാസ്റ്റർ ഷാജി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സി എം ജയിംസ് മുഖ്യപ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. സെക്രട്ടറി സിനി ബിനോയ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോർജുകുട്ടി വാത്യാട്ട് സ്വാഗതം പറഞ്ഞു. ലാലു അബ്രഹാം, ഉജ്ജ്വല മനോജ് , റെജി കുന്നുകുഴി, ഷാജൻ കെ ജെ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ ശ്രീധരൻ ചെന്നപ്പൊയിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ സന്നിഹിതരായി.

Related posts

വാളയാർ കേസിലെ പ്രതിയുടെ ദുരൂഹമരണം: ഫാക്ടറി സൈറ്റ് മാനേജർ കസ്റ്റഡിയിൽ

Aswathi Kottiyoor

ബജറ്റിനെതിരെ മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ക്ഷീര സംഘത്തിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ചവും ധർണയും നടത്തി

Aswathi Kottiyoor
WordPress Image Lightbox