കേളകം: ചെട്ടിയാംപറമ്പ് ക്ഷീര സംഘത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കേളകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചവും ധർണ്ണയും നടത്തി. ക്ഷീര സംഘത്തിൽ അഴിമതി നടന്നുവെന്ന ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്ന് ക്രമക്കേട് സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
ചെട്ടിയാംപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിലേക്ക് നടത്തിയ മാർച്ച് കെപിസിസി മെമ്പർ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ ബിജു പൊരുമത്തറ, ജോണി പാമ്പാടി, ജോയി വേളുപുഴ, വർഗീസ് ജോസഫ്, കുഞ്ഞുമോൻ കണിയാഞ്ഞാലിൽ എന്നിവർ നേതൃത്വം നൽകി.
- Home
- Uncategorized
- ചെട്ടിയാംപറമ്പ് ക്ഷീര സംഘത്തിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ചവും ധർണയും നടത്തി