27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സര്‍ക്കാര്‍ ഭൂമിയിലെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി
Uncategorized

സര്‍ക്കാര്‍ ഭൂമിയിലെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ ഭൂമിയിലെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന സുപ്രധാന ഉത്തരവുമായി കേരള ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ അനുമതിയില്ലാതെ കയ്യേറി നിര്‍മിച്ച ആരാധാനാലയങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷണന്റെ ഉത്തരവ്.

അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കിയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി കയ്യേറി ആരാധനാലയങ്ങള്‍ നിര്‍മിച്ചത് കണ്ടെത്താന്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കണം, ആറുമാസത്തിനുള്ളില്‍ ജില്ലാ കലക്ടര്‍മാര്‍ മറുപടി റിപ്പോര്‍ട്ട് നല്‍കണം, പൊളിച്ചു നീക്കല്‍ ഉള്‍പ്പെടെയുള്ള നടപടി ഒരു വര്‍ഷത്തിനുള്ളില്‍ സ്വീകരിക്കണം, സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഒരു മതത്തിനും സര്‍ക്കാര്‍ ഭൂമി കൈയ്യേറി ആരാധന നടത്താന്‍ അനുമതീ നല്‍കേണ്ടതില്ലെന്നും ഈശ്വരന്‍ തൂണിലും തുരുമ്പിലും ഉണ്ടെന്നാണ് വിശ്വാസമെന്നും കോടതി പറഞ്ഞു.

Related posts

യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

മനുഷ്യ ജീവന് വില കൽപ്പിക്കാത്ത വനം വകുപ്പിന്റെ നടപടി പ്രതിഷേധാർഹം

Aswathi Kottiyoor

ആദ്യ ഭാര്യയിൽ 5 കുട്ടികൾ, ‘ഇനി കുട്ടികൾ വേണ്ട’; രണ്ടാം ഭാര്യയിൽ പിറന്ന മകളെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു

Aswathi Kottiyoor
WordPress Image Lightbox