27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ലഹരിക്കെതിരെ കായികലഹരി: ലഹരിവിരുദ്ധ കൂട്ടയോട്ടം മെയ് 31ന്
Uncategorized

ലഹരിക്കെതിരെ കായികലഹരി: ലഹരിവിരുദ്ധ കൂട്ടയോട്ടം മെയ് 31ന്


പേരാവൂർ :ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച്പേരാവൂർ ഗ്രാമപഞ്ചായത്ത് വിമുക്തി മിഷൻ, പേരാവൂർ എക്സൈസ് റെയിഞ്ച് മോണിങ് ഫൈറ്റേഴ്‌സ് ഇൻഡ്യൂറൻസ് അക്കാദമിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം നടക്കും. മെയ് 31 ന് രാവിലെ എട്ടു മണിക്ക് തുണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ച് വാർഡ് മെമ്പർ രാജു ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും.എംഎഫ്എ ട്രെയിനികളുൾപ്പെടെ നൂറോളം പേർ ലഹരിവിരുദ്ധ സന്ദേശമുയർത്തി കൂട്ടയോട്ടത്തിൽ പങ്കുചേരും. സമാപന യോഗം പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി വേണുഗോപലൻ ഉദ്ഘാടനം ചെയ്യും. പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ് ലഹരിവിരുദ്ധ സന്ദേശം നൽകും. വാർഡ് മെമ്പർ റജീന സിറാജ്, എംഎഫ്എ ഇൻസ്ട്രക്ടർ എംസി കുട്ടിച്ചൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും. കൂട്ടയോട്ടം പേരാവൂർ പുതിയ ബസ്റ്റാൻ്റിൽ സമാപിക്കും.

Related posts

ഫുട്ബോൾ കളിക്കാനെത്തിയ മലയാളി താരം സൗദി എയർപോർട്ടിൽ കസ്റ്റംസ് പിടിയിൽ

Aswathi Kottiyoor

കടലില്‍ കാണാതായി ആഴ്ചകൾ, തെരച്ചിൽ നിർത്തി കോസ്റ്റ് ഗാർഡും, ചങ്ങാടത്തില്‍ ഒഴുകി നടക്കുന്ന നിലയിൽ യുവാവ്

Aswathi Kottiyoor

ഇരിട്ടിഉപജില്ല കായികമേള സമാപിച്ചു. ഇരട്ട കിരീടം നേടി തൊണ്ടിയിൽ സെൻ്റ് ജോൺസ് യു പി സ്കൂൾ

Aswathi Kottiyoor
WordPress Image Lightbox