23.7 C
Iritty, IN
June 25, 2024
  • Home
  • Uncategorized
  • വരവ് കുറവ് സ്വത്ത് കൂടുതൽ, സിഡ്കോ മുൻ സെയിൽസ് മാനേജര്‍ ചന്ദ്രമതിയമ്മയ്ക്ക് 3 വര്‍ഷം തടവും 29 ലക്ഷം പിഴയും
Uncategorized

വരവ് കുറവ് സ്വത്ത് കൂടുതൽ, സിഡ്കോ മുൻ സെയിൽസ് മാനേജര്‍ ചന്ദ്രമതിയമ്മയ്ക്ക് 3 വര്‍ഷം തടവും 29 ലക്ഷം പിഴയും


തിരുവനന്തപുരം: സിഡ്കോ മുൻ സെയിൽസ് മാനേജരും ടോട്ടൽ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മ ജോലിയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ മൂന്ന് വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി. 2005 ജനുവരി ഒന്നു മുതൽ 2008 നവംബര്‍ 21 വരെ സിഡ്കോ സെയിൽസ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയളവിൽ വരവിനേക്കാൾ കൂടുതൽ സ്വത്ത് അനധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമ‍ര്‍പ്പിച്ച കേസിലാണ് ശിക്ഷാ വിധി.

തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽമുൻ പൊലീസ് സൂപ്രണ്ട് സി.പി.ഗോപകുമാർ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ മുൻ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന റെജി ജേക്കബ്, അജിത്ത് കുമാർ, അശോകൻ, എസ്എസ് സുരേഷ് കുമാർ എന്നിവർ അന്വേഷണം നടത്തിയിരുന്നു. കേസിൽ ഒടുവിൽ മുൻ പോലീസ് സൂപ്രണ്ട് വിഎൻ ശശിധരനാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം പ്രകാരം കേസിൽ, പ്രതിയായ ചന്ദ്രമതിയമ്മ കുറ്റക്കാരിയാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത്കുമാർ എആർ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ . വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Related posts

ഷാര്‍ജയില്‍ വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു

ഹൈറിച്ച് തട്ടിപ്പ്; പ്രതികളുമായി വ്യവസായി വിജേഷ് പിള്ളയ്ക്ക് 40 കോടിയുടെ സാമ്പത്തിക ഇടപാടുണ്ടെന്ന് ഇ.ഡി

Aswathi Kottiyoor

എടപ്പാള്‍ മേല്‍പ്പാലത്തിൽ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; 5 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox