23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • എടപ്പാള്‍ മേല്‍പ്പാലത്തിൽ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; 5 പേര്‍ക്ക് പരിക്ക്
Uncategorized

എടപ്പാള്‍ മേല്‍പ്പാലത്തിൽ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; 5 പേര്‍ക്ക് പരിക്ക്


മലപ്പുറം:മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക് അപ്പ്‌ വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ അഞ്ചു പേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആര്‍ ടി സി ബസും എതിർ ദിശയിൽ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് പിക് അപ് ജീപ്പിലേക്ക് ഇടിച്ചുകയറിയതോടെ പിക് അപ് വാൻ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി.പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് ഇയാളെ പുറത്തെടുത്തത്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.

Related posts

വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞുവീണു; പത്തനംതിട്ടയിൽ സ്ത്രീ മരിച്ചു

Aswathi Kottiyoor

ഇതര സംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും.

Aswathi Kottiyoor

അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും; പ്രിയതാരത്തിന് വിടചൊല്ലി ജന്മനാട്

Aswathi Kottiyoor
WordPress Image Lightbox