23 C
Iritty, IN
June 23, 2024
  • Home
  • Uncategorized
  • ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാൻ 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി; 18 കാരൻ മരിച്ചു
Uncategorized

ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാൻ 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി; 18 കാരൻ മരിച്ചു


റാഞ്ചി: ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാൻ 100 അടി ഉയരത്തിൽ നിന്ന് ചാടിയ 18കാരൻ മരിച്ചു. പാറമടയ്ക്ക് മുകളിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. തൗസിഫ് എന്ന യുവാവാണ് മരിച്ചത്. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് സംഭവം.

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു തൗസിഫ്. തുടർന്ന് റീൽസ് ഷൂട്ട് ചെയ്യാനായി ക്വാറിക്ക് മുകളിൽ കയറി. നൂറടിയോളം പൊക്കത്തിൽ നിന്നാണ് യുവാവ് ചാടിയത്. കൂട്ടുകാർ വീഡിയോ എടുത്തു. നീന്താൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിപ്പോവുകയായിരുന്നു. രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തി. ഇത്രയും ഉയരത്തിൽ നിന്ന് ചാടിയതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് മുങ്ങിമരിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജയ് കുമാർ കുശ്‍വാഹ പറഞ്ഞു.

Related posts

‘പ്രണയ ബോധവത്ക്കരണം’; വിദ്യാർത്ഥികൾക്കായി ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

Aswathi Kottiyoor

സ്വർണവില കുത്തനെ ഉയർന്നു; ഒരു പവന് കൂടിയത് 280 രൂപ

Aswathi Kottiyoor

മഹിളാ കോൺ​ഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ പ്രവ‍ർത്തകരുടെ മർദനം; പരാതി

Aswathi Kottiyoor
WordPress Image Lightbox