24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മലപ്പുറം എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു
Uncategorized

മലപ്പുറം എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു


മലപ്പുറം: എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതിനിടെയാണ് ആരോഗ്യനില ഗുരുതരമായത്. ഇതോടെ മലപ്പുറത്ത് ജനുവരി മുതലിങ്ങോട്ടുള്ള കണക്ക് നോക്കിയാല്‍ പതിനാലാമത്തെ മരണമാണിത്.

തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം വേങ്ങൂരിലും ഒരു മരണം സംഭവിച്ചിരുന്നു. വേങ്ങൂരില്‍ മഞ്ഞപ്പിത്തം കാര്യമായ രീതിയില്‍ പടര്‍ന്നുപിടിച്ചിരുന്നു. മലപ്പുറത്തും പലയിടങ്ങളിലും മ‍ഞ്ഞപ്പിത്തം പടര്‍ന്നിരുന്നു. എന്നാലിപ്പോള്‍ മലപ്പുറത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Related posts

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് ഓലമടൽ വീണു, ഹെൽമെറ്റ് പൊട്ടി, യുവതിയുടെ തലയിൽ ആഴത്തിൽ മുറിവ്

Aswathi Kottiyoor

വയനാടടക്കം 5 ജില്ലകളിൽ ഇന്ന് അതിശക്ത മഴ, 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട്, ശക്തമായ നിയന്ത്രണവും മുന്നറിയിപ്പുകളും

Aswathi Kottiyoor
WordPress Image Lightbox